തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെ തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തുന്നതിൽ തീരുമാനമെടുക്കുന്ന മന്ത്രിസഭാ യോഗം ഇന്ന്. ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ ഉന്നത തല യോഗം നാളെ നടക്കും. നാളെ രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റിലാണ് യോഗം ചേരുക. കളക്ടർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളുന്നതായിരിക്കും. ഓൺലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്.മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടക ക്ഷേത്രങ്ങളുടെയും യോഗം വിളിക്കുന്നതായിരിക്കും.ALSO READ: തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: വെടിക്കെട്ട് ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്തുന്നത് ആലോചനയിൽ, അന്തിമ തീരുമാനം ഇന്ന്അതേസമയം, നിലവിലുള്ള വിവരങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.The post തൃശൂർ പൂരം നടത്തിപ്പ്; മന്ത്രിസഭാ യോഗം ഇന്ന്, ഉന്നത തല യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നാളെ നടക്കും appeared first on Kairali News | Kairali News Live.