അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ മധ്യസ്ഥതയിൽ നടക്കേണ്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം.ഇറാൻ ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെയും ചർച്ചകൾ പൂർത്തിയാകുന്നത് വരെയും ആക്രമണങ്ങൾ ഉണ്ടാവില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി.അതേസമയം തുറമുഖ ഉപരോധം ഒരു യുദ്ധപ്രഖ്യാപനമാണെന്നും അത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.The post വെടിനിർത്തൽ നീട്ടി appeared first on Arabian Malayali.