ഒരു ദിവസമുണ്ടാക്കുന്നത് 4000 റൊട്ടികൾ; മുകേഷ് അംബാനിയുടെ ഇഷ്ട വിഭവത്തിനൊരു പ്രത്യേകതയുണ്ട്

Wait 5 sec.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടംബവും ബിസിനസിൽ മാത്രമല്ല ജീവകാരുണ്യം പോലുള്ള മറ്റുപല മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നവരാണ്. അവർ താമസിക്കുന്ന ആഡംബര ഭവനമായ ആന്റിലിയയെക്കുറിച്ചുള്ള വിശേഷങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അംബാനി കുടുംബത്തിലെ അംഗങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ചാണ് രസകരമായ ചർച്ചകൾ നടക്കുന്നത്. പൂർണമായും സസ്യാഹാരം മാത്രം കഴിക്കുന്ന അംബാനിമാർ ചില കാര്യങ്ങളും കർശനമായി പിന്തുടരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആന്റിലിയയിൽ സ്വാദിനപ്പുറം വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പോഷക സമൃദ്ധിയാണ് ഏറെ ശ്രദ്ധിക്കാറുള്ളതെന്നാണ് അംബാനി കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.കുടുംബാംഗങ്ങളെല്ലാവരും ലളിതമായ രീതിയിലുള്ള ഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നത്. പപ്പായ ജ്യൂസും ഇഡ്ഡലിയും സാമ്പാറുമാണ് പ്രഭാത ഭക്ഷണമായി മുകേഷ് അംബാനി കഴിക്കാറുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ജ്യൂസിനൊപ്പം ഡ്രൈ ഫ്രൂട്ട്സും ഉൾപ്പെടുത്തുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി ചോറ്, ഗുജറാത്തി ശൈലിയുള്ള പരിപ്പ്, പച്ചക്കറികൾ, റൊട്ടി, സൂപ്പ്, സാലഡുകൾ തുടങ്ങിയവയാണ് അംബാനിമാർ ഉൾപ്പെടുത്തുന്നത്. രാത്രി ഭക്ഷണമായി പ്രധാനമായും നച്ച്നി അല്ലെങ്കിൽ മില്ലറ്റ് റൊട്ടിയും സാലഡുകളുമാണ് കഴിക്കാറുള്ളത്.also read: ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതിഅംബാനി കുടുംബം മാസത്തിൽ ഒരിക്കൽ മാത്രമേ ജങ്ക് ഫുഡുകൾ കഴിക്കാറുള്ളൂവെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അതുപോലെ ആഴ്ചയിൽ ഒരിക്കൽ സേവ്പുരി പോലുള്ള വിഭവങ്ങൾ അംബാനിമാർ കഴിക്കാൻ ഇഷ്ടപ്പെടാറുണ്ടെന്നും വിവരമുണ്ട്. അതുപോലെ ആന്റിലിയയിൽ പ്രതിദിനം 4000 റൊട്ടികൾ തയ്യാറാക്കുന്നുണ്ട്. ആന്റിലിയയിലെ ക്ലീനർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഡ്രൈവർമാർ, പാചകക്കാർ, ടെക്നീഷ്യൻമാർ, പേഴ്‌സണൽ അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ ഏകദേശം 600 ജീവനക്കാർക്കാണ് ഇവ തയ്യാറാക്കുന്നത്. ജീവനക്കാർക്കെല്ലാം പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിലും അംബാനിമാർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ലക്ഷങ്ങൾ മാസശമ്പളമായി വാങ്ങുന്ന പാചകവിദഗ്ദരാണ് എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്നത്.The post ഒരു ദിവസമുണ്ടാക്കുന്നത് 4000 റൊട്ടികൾ; മുകേഷ് അംബാനിയുടെ ഇഷ്ട വിഭവത്തിനൊരു പ്രത്യേകതയുണ്ട് appeared first on Kairali News | Kairali News Live.