തൃശൂര്‍ | തൃശൂര്‍ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ നാളെ അവലോകന യോഗം വിളിച്ചു ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് പുറമെ ഘടകക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.പൂരം ആചാരങ്ങളോടെ എങ്ങനെ നടത്താനാകുമെന്ന് യോഗത്തില്‍ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. നടപടികളില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്നും ദേവസ്വം വ്യക്തമാക്കി.