🔹1396. ഭരതനാട്യം 2 - മോഹിനിയാട്ടം Language : മലയാളംഴോണർ : Dark കോമഡി 2024 ൽ കണ്ട ഏറ്റവും മനോഹരമായ സിനിമയായിരുന്നു ഭരതനാട്യം... റിപ്പീറ്റ് വാല്യൂ ഓഫർ ചെയ്ത ഒരു ഗംഭീര ഫാമിലി ഡ്രാമ. ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പില്ല എന്ന് തോന്നിപ്പിച്ച ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു.... ആദ്യഭാഗത്തെ പറയിപ്പിച്ച ഒരുപാട് സിനിമകളിലൊന്ന് എന്ന രീതിയിലെ പ്രതീക്ഷ വെച്ചിരുന്നുള്ളൂ.. എന്നാൽ, ഒരു ഫാമിലി ഡ്രാമയെ ജോണർ ഷിഫ്റ്റ് നടത്തി ഡാർക്ക് കോമഡിയുടെ അകമ്പടിയിൽ ആദ്യാവസാനം രസിപ്പിക്കുന്ന എൻഗേജ് ചെയ്യിപ്പിക്കുന്ന എന്റർടൈനറാക്കി മാറ്റിയ കാഴ്ചയാണ് മോഹിനിയാട്ടം... ഗംഭീരമായ ഒരു സിനിമ... ഭരതൻ നായരുടെ നാട്യങ്ങൾ കാണിച്ച ആദ്യ ഭാഗത്തിന്റെ തുടർച്ച തന്നെയാണ് ഈ മോഹിനീശ്വരിയുടെ ആട്ടവും... പുതിയൊരു നാട്ടിൽ എത്തുന്ന ആ കുടുംബം നേരിടുന്ന ഒരു പ്രശ്നവും അതുകൊണ്ടെത്തിക്കുന്ന ഒരു കൊലപാതകവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്... ബേബി ജീൻ, സുരാജ് വെഞ്ഞാറമൂട്, കലാ രഞ്ജിനി....എന്നിവരുടെ പെർഫോമൻസിന്റെ മിടുക്കും, എന്റർടൈൻ പാക്ക് ചെയ്ത തിരക്കഥയെ ഒത്ത മേക്കിങ്ങിൽ രണ്ടര മണിക്കൂർ സ്ക്രീനിൽ എത്തിച്ച കൃഷ്ണദാസ് മുരളിയുടെ ആദ്യ ഭാഗത്തിന്റെ താളം നിലനിർത്തിയ അവതരണവും പിന്നെ ആകെത്തുക സമ്മാനിക്കുന്ന ഒരു ഫ്രഷ്‌നെസ്സും മോഹിനിയാട്ടത്തെ കാഴ്ചയിലൂടെനീളം തൃപ്തിപ്പെടുത്തുന്നുണ്ട്. ബേബി ജീൻ ഒരു ഗംഭീര കലാകാരനാണ്, പുള്ളിയുടെ വരവോടെ സിനിമയുടെ ഗ്രാഫ് അത്രമേൽ ഉയരുന്നുണ്ട്.... ഇനി സിനിമയുടെ പോരായ്മകൾ നോക്കുമ്പോൾ, എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല, അവർ എന്ത് നമുക്ക് വേണ്ടി ഒരുക്കാൻ ശ്രമിച്ചോ അത് സ്ക്രീനിൽ കാണാൻ സാധിച്ചിട്ടുണ്ട്... നല്ലൊരു തീയേറ്ററിൽ ആസ്വദിച്ച് കാണാനുള്ള ആദ്യവസാനം കിടിലൻ മൂഡ് ക്രിയേറ്റ് ചെയ്യുന്ന നല്ലൊരു സിനിമ കാണാൻ മോഹിനിയാട്ടത്തിന് ടിക്കറ്റെടുക്കാം... MY RATING - 4/5 മരിച്ച ആളുടെ കിഡ്നി വിൽക്കാൻ ഹോസ്പിറ്റലിൽ എത്തുന്ന രംഗമടക്കം OTT റിലീസിനു ശേഷം ഈ സിനിമയിലെ പല രംഗങ്ങളും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്... ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്