വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു

Wait 5 sec.

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു. പാർലമെന്ററി സമിതിയാണ് അന്വേഷണം അവസാനിപ്പിച്ചത്. യശ്വന്ത് വർമ്മ രാജിവെച്ചതിന് പിന്നാലെയാണ് അന്വേഷണം അവസാനിപ്പിച്ചത്. സുപ്രീംകോടതി ജഡ്ജി ജെ. അരവിന്ദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. ഇതുവരെയുള്ള റിപ്പോർട്ട്, സമിതി ലോക്സഭയ്ക്ക് അയക്കും.അതേസമയം, വീട്ടിൽ നിന്നും ചാക്കുകെട്ടിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. പിന്നാലെ ഇംപീച്ച്മെൻ്റ് നടപടി അദ്ദേഹം നേരിട്ടിരുന്നു. പണം കണ്ടെത്തിയതിന് പിന്നാലെ യശ്വന്ത് ശർമയെ ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.ALSO READ: ബം​ഗാളിന്റെ ജീർണതയുടെ ‘പാണ്ടുവ’ നേർസാക്ഷ്യം; വിളവെടുത്തിട്ടും ആശ്വസിക്കാനാകാത്ത കർഷകർ, കുടിവെള്ളംപോലുമില്ലാത്ത മനുഷ്യർ; വംഗനാട്ടിൽ ചുവപ്പ് പടരാതെങ്ങനെ!അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ സമിതി അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കാട്ടി റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ പാർലമെൻ്റിൽ ജസ്റ്റിസ് യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു.The post വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു appeared first on Kairali News | Kairali News Live.