മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെയാണ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാവുന്നത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കും. ഈ ഒഴിവിലേക്കാണ് ജസ്റ്റിസ് സെൻ എത്തുന്നത്.2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ് സൗമെൻ സെന്നിന് കാലാവധിയുണ്ട്. ഈ മാസം ഒൻപതിന് ആകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക. ഡിസംബർ 18ന് ആയിരുന്നു ജസ്‌റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകിയത്.ALSO READ: വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറും, സമഗ്ര പുനരധിവാസം ലക്ഷ്യം: മുഖ്യമന്ത്രികൊൽക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമെൻ സെൻ. 1991ലാണ് ഇദ്ദേഹം അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്. 2011 ഏപ്രിൽ 13ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ ഇദ്ദേഹം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്‌റ്റിസ് ആയി നിയമിക്കപ്പെട്ടത്.The post കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രസർക്കാർ ഉത്തരവിറക്കി appeared first on Kairali News | Kairali News Live.