‘ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമുക്കുള്ളത്’: സ്വാമി ശുഭാംഗാനന്ദ

Wait 5 sec.

മനുഷ്യ നന്മയ്ക്കായി ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ച ഉന്നതമായ ആശയങ്ങൾ ഉൾക്കൊള്ളുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരെന്ന് സ്വാമി ശുഭാംഗാനന്ദ. മുഖ്യമന്ത്രിയെ വേദിയിലിരുത്തി കൊണ്ടാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. 93ാമത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള തീർഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ALSO READ; നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായികേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിൽ ഒരു ചാലകശക്തിയായി ഗുരുദേവന്റെ ജീവിതവും ദർശനവും നിലകൊള്ളുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, നവകേരള സൃഷ്ടിയിൽ ശ്രീനാരായണ ഗുരുദേവന്റെ പങ്കിനെ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് നിലവിലെ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഗുരുദേവന്റെ ദർശനങ്ങൾ പിന്തുടർന്നുകൊണ്ടുള്ള സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ ഏറെ സന്തോഷകരമായ ഒന്നാണെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.News Summary: Swami Shubhangananad praises LDF government for embracing and implementing the noble ideas of Sree Narayana Guru for human welfare.The post ‘ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാരാണ് നമുക്കുള്ളത്’: സ്വാമി ശുഭാംഗാനന്ദ appeared first on Kairali News | Kairali News Live.