തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പദ്ധതിയ്ക്ക് 9 വയസ്സ്. വാർഷിക ദിനത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒരു കോടി അറുപത്തിനാല് ലക്ഷം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരാലംബരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നതാണ് ഹൃദയപൂർവ്വം പദ്ധതി. 2017 ജനുവരി ഒന്നിനാണ് ഈ വേറിട്ട ആശയവുമായി ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തുന്നത്. വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ എന്ന വാചകത്തിൽ തന്നെ പദ്ധതിയുടെ ഉള്ളടക്കം വ്യക്തം.ALSO READ: 2025 ൽ ഹാട്രിക് റെക്കോഡിട്ട് PSC; വിവിധ തസ്തികകളിലായി നിയമന ശുപാർശ നൽകിയത് 36,813 ഉദ്യോഗാർഥികൾക്ക്ആയിരം പൊതിച്ചോറുകൾ ദൈനംദിനം എത്തിച്ചു നൽകുക എന്നായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് പൊതിച്ചോറുകളുടെ എണ്ണം അയ്യായിരവും ആറായിരവുമൊക്കെയായി മാറി. ദൈനംദിനം നടക്കുന്ന ഈ പ്രവർത്തനത്തിലൂടെ ഇതുവരെ വിതരണം ചെയ്തത് ഒരു കോടി അറുപത്തിനാല് ലക്ഷം പൊതിച്ചോറുകൾ. ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.ദിവസവും ജില്ലയിലെ ഓരോ മേഖല കമ്മറ്റികൾക്കാണ് ഭക്ഷണമെത്തിക്കാനുള്ള ചുമതല. ഉച്ചയ്ക്ക് 12:30 ന് തന്നെ DYFI യുടെ പതാക കെട്ടിയ വാഹനങ്ങളിൽ പൊതിച്ചോറുകൾ എത്തിച്ച് വിതരണം ആരംഭിക്കും. പൊതിച്ചോർ വിതരണം മാത്രമല്ല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവധാര എന്ന പേരിൽ സജീവമായ രക്തദാന പദ്ധതിയും DYFI നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.The post വയറെരിയുന്നവരുടെ മനസറിഞ്ഞ മാനവീകത; DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 9 വയസ്സ് appeared first on Kairali News | Kairali News Live.