മീൻ വിഭവങ്ങള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. പലതരം മീനുകൾ പലതരത്തിൽ പൊരിച്ചും കറിവെച്ചും റോസ്റ്റാക്കിയും നമ്മള്‍ ക‍ഴിക്കാറുണ്ട്. എന്നാൽ ഫ്രൈഡ് മീൻ കറി നിങ്ങള്‍ ക‍ഴിച്ചിട്ടുണ്ടോ? വീട്ടിൽ തന്നെ ഈസിയായി, നല്ല ടേസ്റ്റിൽ ഈ കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമുള്ള സാധനങ്ങള്‍മീൻ – അരക്കിലോ (ചെറിയ കഷണങ്ങളാക്കിയത്)മുളകുപൊടിമല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺമുളകുപൊടി – ഒരു വലിയ സ്പൂൺകടുകുപൊടിമഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺഉപ്പ് – ആവശ്യത്തിന്നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺമൈദ – മുക്കാൽ മുതൽ ഒരു കപ്പ് വരെഎണ്ണ – വറുക്കാൻ ആവശ്യത്തിന്വെണ്ണ – ആവശ്യത്തിന്സവാള – അരക്കപ്പ് (പൊടിയായി അരിഞ്ഞത്)വെളുത്തുള്ളി – നാല് അല്ലി (പൊടിയായി അരിഞ്ഞത്)പച്ചമുളക് – മൂന്ന് (പൊടിയായി അരിഞ്ഞത്)ഇഞ്ചി – ചെറിയ കഷണം (പൊടിയായി അരിഞ്ഞത്)തേങ്ങാപ്പാൽ – ഒരു കപ്പ്ഉണ്ടാക്കുന്ന വിധംഅര ചെറിയ സ്പൂൺ മുളകുപൊടി, നാരങ്ങാനീര്, കടുകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് കഴുകി വൃത്തിയാക്കിയ മീനിൽ പുരട്ടുക. പിന്നീട് ഇത് മൈദയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിലിട്ട് ഇളംബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റാം.രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടി ഒരു വലിയ സ്പൂൺ മുളകുപൊടി ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി എണ്ണയില്ലാതെ വളരെ ചെറുതീയിൽ വറുത്തെടുക്കണം. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.ALSO READ: ചേഞ്ച് വേണമല്ലേ ? കറിവേപ്പില പൊടി മുട്ട ആയാലോ ?ശേഷം പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി സവാള പൊടിയായി അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളകുമിട്ട് വഴറ്റിയ ശേഷം തേങ്ങാപ്പാലും കറിപൗഡറും ചേർത്തു ചെറുതീയിൽ വയ്ക്കുക. തിളയ്ക്കുമ്പോൾ നേരത്തെ പൊരിച്ചുവെച്ച മീൻ കഷണങ്ങൾ ചേർത്തു തിളപ്പിക്കാം. കുറുകിത്തുടങ്ങുമ്പോൾ ഉപ്പും പുളിയും നോക്കി വേണമെങ്കിൽ ചേർക്കാം. അവസാനമായി കുറച്ച് സവാള അരിഞ്ഞതുകൂടി മേലെ വിതറിയാൽ നല്ല ഫ്രൈഡ് മീൻ കറി റെഡി.The post ഫ്രൈഡ് മീൻ കറി കഴിച്ചിട്ടുണ്ടോ? ഈസിയായി വീട്ടിൽ ഉണ്ടാക്കാം! appeared first on Kairali News | Kairali News Live.