സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോർട്ടിലെ തീപിടിത്തം: മരണം 40 ആയി; 115 പേർക്ക് പരുക്ക്, മരണസംഖ്യ ഉയർന്നേക്കും

Wait 5 sec.

പുതുവർഷത്തെ വരവേറ്റുള്ള ആഘോഷങ്ങൾക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡിൽ നടന്ന തീപിടിത്തത്തിലും പൊട്ടിത്തെറിയിലും മരണം 40 ആയി. അപകടത്തിൽ 115 പേർക്ക് പരുക്കേറ്റു. സ്വിസ് ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മൊണ്ടാനയിലെ തിരക്കേറിയ ‘ലെ കോൺസ്റ്റലേഷൻ’ (Le Constellation) എന്ന ബാറിൽ ഉണ്ടായ തീപിടുത്തത്തിലാണ് വിദേശികളടക്കം നിരവധി പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാഥമിക അന്വേഷണത്തിൽ ഭീകരാക്രമണ സാധ്യത തള്ളിയ സ്വിസ് അധികൃതർ സംഭവസമയത്ത് കേട്ട സ്ഫോടനം തീപിടുത്തത്തിന്റെ ആഘാതത്തിൽ ഉണ്ടായതാണെന്നാണ് പ്രതികരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ ബാറിനെ തീ വിഴുങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ALSO READ; അവധി ആഘോഷത്തിനിടെ കുഞ്ഞ് കപ്പലിൽ നിന്നും വെള്ളത്തിൽ പോയി, കൂടെ ചാടി രക്ഷിച്ച് അമ്മ; വീഡിയോ വൈറൽദുരന്തത്തെ തുടർന്ന് സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ അനുശോചനം രേഖപ്പെടുത്തുകയും ഔദ്യോഗിക പുതുവത്സര സന്ദേശം നൽകുന്ന ചടങ്ങ് മാറ്റിവെക്കുകയും ചെയ്തു. ടൂറിസ്റ്റുകൾക്കിടയിൽ ഏറെ പ്രശസ്തമായ ഈ പ്രദേശത്ത് അപകടസമയത്ത് വിദേശികളുൾപ്പെടെ നിരവധി പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുമുള്ള നടപടികൾ ഊർജിതമായി നടക്കുന്നതായും അധികൃതർ അറിയിച്ചു. ക്രാൻസ്-മോണ്ടാനയിൽ നിലവിൽ നോ-ഫ്ലൈ സോൺ (no-fly zone) ഏർപ്പെടുത്തി പ്രദേശം പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.The post സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോർട്ടിലെ തീപിടിത്തം: മരണം 40 ആയി; 115 പേർക്ക് പരുക്ക്, മരണസംഖ്യ ഉയർന്നേക്കും appeared first on Kairali News | Kairali News Live.