മുഖ്യമന്ത്രി പിണറായി വിജയൻറെ ഇന്നത്തെ വാർത്താസമ്മേളനത്തിലെ രാഷ്ട്രീയ ചെറ്റത്തരമെന്ന പ്രയോഗം മുസ്‌ലിം ലീഗിനോടും ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധികരിച്ച വി ഡി സതീശനോടുമാണ് എന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ. അനിൽ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.നാല് വോട്ടിന് വേണ്ടി ഇടതുപക്ഷം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എസ്.ഐ.ആർ നടപ്പാക്കുന്നത് പിണറായി വിജയനാണെന്ന നുണ പ്രചരിപ്പിച്ച് മതപരമായ ഏകീകരണം ഉണ്ടാക്കിയത് രാഷ്ട്രീയക്കളിയാണെന്നും കോൺഗ്രസും മുസ്‌ലിം ലീഗും ഇതിനെ തള്ളിപ്പറയുകയോ നിഷേധിക്കുകയോ ചെയ്തില്ലെന്നും ഇതാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതിപാദിച്ച രാഷ്ട്രീയ ചെറ്റത്തരമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഈ വാക്കുകൾ ചിലരെ നല്ലവണ്ണം വേദനിപ്പിച്ചുകാണുമെന്നും മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയ ചെറ്റത്തരവും അതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെ പുണരുന്ന യു ഡി എഫ് കള്ളക്കച്ചവടവും ഇന്ന് മുഖ്യമന്ത്രി പൊളിച്ചടുക്കിയെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ശബരിമല കേസ്: അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം, എസ്ഐടിയെ നിയോഗിച്ചത് ഹൈക്കോടതിയെന്നും മുഖ്യമന്ത്രിഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:രാഷ്ട്രീയ ചെറ്റത്തരം:ആർക്കോ വേദനിച്ചല്ലോ?കണക്കായിപ്പോയി..ബഹു .. മുഖ്യമന്ത്രിയുടെ പ്രയോഗംമുസ്ലിം ലീഗിനോടാണു്.ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധികരിച്ചവി ഡി സതിശനോടാണു്:പൗരത്വ ഭേദഗതി നിയമം കേരളത്തിൽ വിലപ്പോവില്ല എന്നു പ്രഖ്യാപിച്ച മുപ്പമന്ത്രിയുടെ പേരാണു് പിണറായി വിജയൻ.. അത്തരമൊരാൾ വാക്കുപാലിക്കുന്നതു കാണുക: സ്ഥിരതാമസത്തിന്ന് കൃത്യമായ രേഖ ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സർക്കാരാണു് ഇടതുപക്ഷത്തിൻ്റെത്. അതിനെ തകർക്കാൻ മുസ്ലിം ലീഗ് നടത്തിയ കള്ള പ്രചാരണം കോൺഗ്രസ്സ് തള്ളിപ്പറഞ്ഞോ?എസ്.ഐ.ആർ നടപ്പാക്കുന്നത് പിണറായി വിജയനാണെന്ന നുണ പ്രചരിപ്പിച്ച് മതപരമായ ഏകീകരണം ഉണ്ടാക്കിയത് രാഷ്ട്രീയക്കളിയാണു്: കോൺഗ്രസ്റ്റ് അതിനേ തള്ളിപ്പറഞ്ഞില്ല.. മുസ്ലിം ലീഗ് നിഷേധിച്ചില്ല.. അതാണു് രാഷ്ടിയ ചെറ്റത്തരം:ആ വാക്ക് നോവിക്കണം: അതു നടത്തിയ വരെ :പക്ഷെ വിഡി സതീശൻ്റെ ക്വാട്ടേഷൻ എടുത്ത ചില മാധ്യമ പ്രവർത്തകർക്ക് കൊണ്ടു : കൊള്ളട്ടെ..മുഖ്യമന്ത്രി സോണിയയുടെചുറ്റും ശബരിമലയിലെ സ്വർണ കള്ളന്മാർ കയറിയ തെങ്ങനെയെന്ന ചോദ്യം ഉയർത്തിയത് “ദുർബലമായ പ്രതിരോധം ” എന്നു വിധിച്ച മാധ്യമ തമ്പുരാക്കന്മാരെ കണ്ടു.. തമ്പുരാക്കന്മാർക്ക് തലക്കാലം വേദനിക്കും: മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ ചെറ്റത്തരവും അതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെ പുണരുന്ന യു ഡി എഫ് കള്ളക്കച്ചവടവും പൊളിച്ചടുക്കി മതനിരപേക്ഷ കേരളം ഉയർന്നു നില്ക്കും.. മുഖ്യമന്ത്രി തുടങ്ങിക്കഴിഞ്ഞു.. ക്വൊട്ടേഷൻകാർ നിലവിളിക്കും.. അഡ്വ കെ.അനിൽ കുമാർസിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംThe post ‘മുഖ്യമന്ത്രിയുടെ ‘രാഷ്ട്രീയ ചെറ്റത്തര’ മെന്ന പ്രയോഗം മുസ്‌ലിം ലീഗിനോടും ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധികരിച്ച വി ഡി സതീശനോടുമാണ്’; അഡ്വ കെ. അനിൽ കുമാർ appeared first on Kairali News | Kairali News Live.