കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ അമ്മിണിയമ്മ ദമ്പതികളുടെ മകൻ ഡോക്ടർ അശ്വിൻ മോചന ചന്ദ്രൻ നായരുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയ വാൾവ് തിരുവനന്തപുരം ശ്രീചിത്രയിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് മാറ്റി വയ്ക്കാനായി കൊണ്ട് പോകുന്നതെന്ന് കൊല്ലം എൻ എസ് സഹകരണ ആശുപത്രി അധികൃതർ അറിയിച്ചു.ALSO READ: സർഗാത്മകതയുടെ പുത്തൻ ആവിഷ്കാരവുമായി ‘ക ഖ ഗ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് എത്തുന്നു; ജനുവരി 16 ന് കരുനാഗപ്പള്ളിയിൽ തുടക്കമാകുംകോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജ് ഒന്നാം വർഷം എം എസ് ജനറൽ സർജറി വിദ്യാർത്ഥിയാണ് അശ്വിൻ. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ വെച്ച് അശ്വിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്.English summary : The organs of a young doctor declared brain-dead in Kollam will be donated.The post പുതുവർഷത്തിൽ പുതു ജീവനേകും; മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും appeared first on Kairali News | Kairali News Live.