ഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ച് പിറന്നാൾ പാർട്ടി നടന്ന കഫേയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തി

Wait 5 sec.

ഉത്തർപ്രദേശിലെ ബാരേലിയിൽ കഫേയിൽ നടന്ന ജന്മദിനാഘോഷത്തിനിടയ്ക്കാണ് ബജ്റം​ഗ്ദൾ ആക്രമണം നടത്തിയത്. മുസ്ലീം വിഭാ​ഗത്തിൽപ്പെട്ട സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചതിനാൽ അവിടെ ലവ് ജിഹാദ് നടക്കുനെന്ന് ആരോപിച്ചാണ് അക്രമണം നടത്തിയത്. ആക്രമികൾ സംഘംകൂടി ആഘോഷത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബജ്രംഗ് ദൾ അംഗങ്ങൾ കഫേയിൽ കയറി ഒരു പങ്കെടുത്തയാളെ ആക്രമിച്ചതോടെ പാർട്ടി തടസ്സപ്പെട്ടു. പ്രശ്നം കൂടുതൽ വഷളാകും മുൻപ് പൊലീസ് ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു പാർട്ടിയിൽ ഉണ്ടായിരുന്ന രണ്ട് മുസ്ലിം യുവാക്കൾക്കും കഫേ ജീവനക്കാർക്കും സമാധാന ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തി.Also read : നാല് വയസുകാരൻ്റെ കൊലപാതകം അമ്മയുടേയും സുഹൃത്തിൻ്റേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുംകഫേയിൽ പ്രവർത്തകർ കലഹം സൃഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഡിസംബർ 27-ന് പ്രേം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റസ്റ്റോറന്റിൽ സംഘർഷമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയതെന്ന് സർക്കിൾ ഓഫീസർ അശുതോഷ് ശിവം പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം പുനസ്ഥാപിച്ചു, സംഘർഷത്തിലേക്ക് നയിച്ചവർക്കെതിരെ പ്രേം നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പറഞ്ഞു.The post ഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ച് പിറന്നാൾ പാർട്ടി നടന്ന കഫേയിൽ ബജ്റം​ഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തി appeared first on Kairali News | Kairali News Live.