93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി. തീർത്ഥാടന സമ്മേളനം രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പരിപാടിയിൽ പങ്കെടുക്കും. ജനുവരി ഒന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചുവെന്നും സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസം എന്ന് പഠിപ്പിച്ചുവെന്നു ഉദ്ഘാടന ചടങ്ങിൽ ഇപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ പറഞ്ഞു.Also read; ഇത്തവണത്തെ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് ദാമോദരൻ കുളപ്പുറത്തിന്ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗുരുവിന്റെ അഷ്ട സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങളാണ് നടക്കുക.The post 93ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി appeared first on Kairali News | Kairali News Live.