ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അദ്ധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വളരെകാലമായി ചികിൽസയിലായിരുന്നു. ബംഗ്ലാദേശിൽ മൂന്ന് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച സിയ എവർകെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ പ്രാദേശിക സമയം ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അന്തരിച്ചത്. ഭർത്താവും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന സിയാഉർ റഹ്മാന്റെ കൊലപാതകശേഷമാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ ചേരുന്നത്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാലിദ സിയയെ ഡിസംബർ 11-നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് ലണ്ടനിലേയ്ക്ക് കൊണ്ടുപോകാൻ വിമാനം സജ്ജമാക്കിയിരുന്നു. എന്നാൽ മെഡിക്കൽ സംഘത്തിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അത് നടന്നില്ല. വരാനിരിക്കുന്ന ബംഗാൾ പൊതുതിരഞ്ഞെടുപ്പിൽ ബൊഗുര-7 മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പ്രമേഹം, ലിവർ സിറോസിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെത്തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. ബിഎൻപി രാജ്യത്ത് 7 ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 17 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ തിരിച്ചെത്തിയ മകൻ താരിഖ് റഹ്മാൻ സ്ഥാനാർത്ഥിയായി പ്രചരണരംഗത്തുണ്ട്.Also read : ആണവായുധ പദ്ധതി പുനർനിർമിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകും; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്1991 ലെ ദേശീയ തിരഞ്ഞെടുപ്പിലൂടെയാണ് സിയ അധികാരത്തിലേറുന്നത്. ഖാലിദ സിയയാണ് ബംഗ്ലദേശിൽ അധികാരം പ്രധാനമന്ത്രിയിലേക്കു കേന്ദ്രീകരിക്കുന്ന തരത്തിൽ രാഷ്ട്രപതി ഭരണക്രമത്തിന് പകരം പാർലമെന്ററി ഭരണക്രമം അവൾ നടപ്പിലാക്കി. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി കെയർടേക്കർ സർക്കാർ സംവിധാനവും ബംഗ്ലാദേശിൽ അവതരിപ്പിച്ചു. വിദേശ നിക്ഷേപങ്ങളിലെ നിയന്ത്രണങ്ങൾ നീക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കുകയും ചെയ്തു.The post ബംഗ്ലാദേശിലെ ആദ്യ വനിത പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു appeared first on Kairali News | Kairali News Live.