‘സാംബോയി’യും ടീമും ഓണത്തിനിങ്ങെത്തും; ‘അതിരടി’യുടെ ഫസ്റ്റ് ക്യാരക്ടർ പോസ്റ്റർ പുറത്ത്

Wait 5 sec.

ബേസിൽ ജോസഫ് ടൊവീനോ കൂട്ട് കെട്ട് എന്ന് പറയുമ്പോൾ തന്നെ സിനിമ ആസ്വാദകരുടെ ചുണ്ടിൽ പുഞ്ചിരി വിരിയും അതിൻ്റെ കൂടെ വിനീത് ശ്രീനിവാസൻ കൂടി ചേർന്നാൽ പിന്നെ പറയേണ്ടല്ലോ. ഇവരെ മൂന്ന് പേരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അതിരടി ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.സിനിമയുടെ ആദ്യ ക്യാറക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത്. ബേസിൽ ജോസഫിൻ്റെ കഥാപാത്രമായ സാം കുട്ടി അഥവാ സാംബോയിയുടെ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. കോളേജ് വിദ്യാർത്ഥിയുടെ ലുക്കിലാണ് ബേസിലിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.Also read; സർവ്വം മായ 50 കോടി ക്ലബിലെത്തിയോ?ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചിരുന്നത്. നവാഗതനായ അരുൺ അനിരുദ്ധനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.The post ‘സാംബോയി’യും ടീമും ഓണത്തിനിങ്ങെത്തും; ‘അതിരടി’യുടെ ഫസ്റ്റ് ക്യാരക്ടർ പോസ്റ്റർ പുറത്ത് appeared first on Kairali News | Kairali News Live.