‘കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി’ : മന്ത്രി വി. ശിവൻകുട്ടി

Wait 5 sec.

കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ബാബരി മസ്ജിദ് തകർത്ത സമയത്ത് 17 ഭാഷകൾ അറിയാമായിരുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു മൗനം പാലിച്ചതിന് പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്ന ചോദ്യവും മന്ത്രി ഉയർത്തി. ആ മൗനം ഇന്നും കോൺഗ്രസ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.മറ്റത്തൂരിൽ നടന്ന സംഭവങ്ങൾ കോൺഗ്രസ്–ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണെന്ന് വിമർശിച്ച മന്ത്രി, സിപിഐഎമ്മിനെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടാൻ കോൺഗ്രസിന് മടിയില്ലെന്നും ചൂണ്ടിക്കാട്ടി . ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നതാണ് അവരുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.ALSO READ : ഒന്നു മുതൽ 12 വരെ പാഠപുസ്തക പരിഷ്കരണം പൂർത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടിവി.കെ. പ്രശാന്തിനെതിരെ ബിജെപിക്ക് കുട പിടിക്കുന്നത് കെ. മുരളീധരനും ശബരിനാഥനുമാണെന്നും, കെ. മുരളീധരന്റെ കുടുംബം ബിജെപി ഏജൻ്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ഡി. മണിയും ബാലമുരുകനും ചോദ്യം ചെയ്യലിനായി ഹാജരായതായി മന്ത്രി അറിയിച്ചു.ALSO READ : ഇത് കേരളമാണ് … ബുൾഡോസർ രാജ് ചർച്ചയാകുമ്പോൾ മാതൃകയായി കല്ലുത്താൻ കടവ് പുനരധിവാസ പദ്ധതിമുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും, അത്തരമൊരു വിലയിരുത്തൽ ഒരിടത്തും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോൾ അടിയന്തരമായി പരിഹരിക്കേണ്ട വിഷയമായി തെരുവ് നായ്ക്കളുടെ പ്രശ്നം മുന്നോട്ടുവയ്ക്കുമെന്നും, ഇത് മേയർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. The post ‘കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി’ : മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.