തിരുവനന്തപുരം വലിയശാലയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചു . ആർഎസ്എസ് ശാഖയ്ക്ക് മുന്നിലൂടെ പോകാൻ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു മർദ്ദനംഡിവൈഎഫ്ഐ കൊച്ചാർ യൂണിറ്റ് അംഗങ്ങളായ സച്ചിനും ശ്രീഹരിയുമാണ് ആക്രമണത്തിനിരയായത്. മർദ്ദനത്തിൽ ഇരുവരുടെയും തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ALSO READ : ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതിസംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ കൃഷ്ണകുമാറിനെയും വിഘ്നേശിനെയും തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. The post ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.