ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ തലവിധി മാറ്റിയത് 2017 വനിതാ ലോകകപ്പിലെ ടീമിന്റെ പ്രകടനമാണെന്ന് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു. കൈരളി ന്യൂസിനോട് നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് മിതാലി രാജിന്റെ പ്രതികരണം.സ്വീകാര്യതയിലും വേതനത്തിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് പുരുഷ ക്രിക്കറ്റിനോട് സമാനമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾ നിർണായക പങ്കുവഹിക്കണമെന്നും മിതാലി രാജ് പറഞ്ഞു.ALSO READ : പരമ്പര സ്വന്തമാക്കി; ഇന്ത്യ- ശ്രീലങ്ക വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന്പുത്തൻ വനിതാ താരങ്ങളെ വാർത്തെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും മിതാലി രാജ് പറഞ്ഞു.The post ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ തലവിധി മാറ്റിയത് 2017 ലോകകപ്പ് പ്രകടനം: മിതാലി രാജ് appeared first on Kairali News | Kairali News Live.