കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതല്‍; അക്ഷരമുറ്റമൊരുക്കി നിയമസഭാ സമുച്ചയം

Wait 5 sec.

രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF) നാലാം പതിപ്പിന് 2026 ജനുവരി 7-ന് തുടക്കമാകും. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 11 മണിക്ക് ആര്‍. ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.300 സ്റ്റാളുകള്‍, ആറ് വേദികള്‍ 180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ ആകെ 300 സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ ആറ് വേദികളിലായി നടക്കും.പ്രമുഖരുടെ സാന്നിധ്യം മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന്‍, ശശി തരൂര്‍, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് തുടങ്ങിയ അന്താരാഷ്ട്ര-ദേശീയ തലത്തിലെ പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ടി. പത്മനാഭന്‍, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, എസ്. ഹരീഷ് എന്നിവരും വിവിധ സെഷനുകളില്‍ അതിഥികളായെത്തും. കൂടാതെ, മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ശ്രീനിവാസന്റെ ഓര്‍മ്മയ്ക്കായി സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവര്‍ ഒത്തുചേരുന്ന പ്രത്യേക സെഗ്‌മെന്റും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.ALSO READ: കർണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജ് വിഷയത്തിൽ കേരള നേതാക്കൾ ഇടപെട്ടത് ശരിയായില്ലെന്ന് കർണാടക സിപിഐ എം പറഞ്ഞെന്ന വാർത്ത അടിസ്ഥാന രഹിതം: എം വി ​ഗോവിന്ദൻകലയും സംസ്‌കാരവും ഇത്തവണത്തെ പുസ്തകോത്സവത്തിന് മാറ്റ് കൂട്ടാന്‍ വടക്കന്‍ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം അരങ്ങേറും. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തില്‍ ജനുവരി 8 മുതല്‍ 12 വരെയാണ് തെയ്യാവതരണം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനം സാംസ്‌കാരിക മന്ത്രി ശ്രീ. സജി ചെറിയാന്‍ നിര്‍വ്വഹിക്കും. കൂടാതെ ദിവസവും വൈകുന്നേരങ്ങളില്‍ കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മെഗാ ഷോകളും കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിപാടികള്‍ കുട്ടികള്‍ക്കായി ‘സ്റ്റുഡന്റ്‌സ് കോര്‍ണര്‍’ എന്ന പേരില്‍ പ്രത്യേക വേദിയുണ്ടാകും. ഇവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരും സാഹിത്യ-സാമൂഹിക രംഗത്തെ പ്രമുഖരും കുട്ടികളുമായി സംവദിക്കും. ഇതിനുപുറമേ, ജനുവരി 8-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന മാതൃകാ നിയമസഭയും സംഘടിപ്പിക്കുന്നുണ്ട്.നിയമസഭാ ഹാള്‍, മ്യൂസിയം, സൂ, നേപ്പിയര്‍ മ്യൂസിയം എന്നിവ സന്ദര്‍ശിക്കാന്‍ ‘സിറ്റി റൈഡ്’ സൗകര്യം ഒരുക്കും. മികച്ച റിപ്പോര്‍ട്ടിംഗിനായി 11 വിഭാഗങ്ങളിലായി KLIBF മാധ്യമ അവാര്‍ഡുകള്‍ നല്‍കും. കഥപറച്ചില്‍, ക്വിസ് മത്സരം തുടങ്ങി വിവിധ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മത്സരങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. പുസ്തകോത്സവം ജനുവരി 13-ന് സമാപിക്കും.The post കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതല്‍; അക്ഷരമുറ്റമൊരുക്കി നിയമസഭാ സമുച്ചയം appeared first on Kairali News | Kairali News Live.