കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജ് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നേതാക്കളും ഇടപെട്ടത് ശരിയായല്ലെന്ന് പാർട്ടി കർണാടക ഘടകം അറിയിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചില മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.കേരളത്തിലെ നേതാക്കൾ യെലഹങ്കയിലെ ബുൾഡോസർ രാജ് ഇരകളെ സന്ദർശിക്കുന്നതിനോട് സിപിഐ എം കർണാടക ഘടകം എതിർപ്പ് പ്രകടിപ്പിച്ചുവെന്ന വാർത്ത അസംബന്ധമാണെന്ന് പാർട്ടി കർണാടക സെക്രട്ടറി കെ പ്രകാശ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതേ പറ്റിയുള്ള മാധ്യമ വാർത്തകൾ ശുദ്ധ നുണയാണ്. തെറ്റായ വാർത്ത മാധ്യമങ്ങൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പ്രകാശ് പറഞ്ഞു.ALSO READ: ജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും നിമിഷനേരം കൊണ്ട് ബിജെപിയായി മാറുന്നതാണ് കൂറുമാറ്റത്തിലൂടെ കണ്ടത്; എംവി ഗോവിന്ദൻ മാസ്റ്റർഒഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാനെത്തുന്ന കേരളത്തിലെ നേതാക്കളെ കർണാടക സി.പി.ഐ(എം) എതിർത്തിട്ടില്ല എന്ന് പാർട്ടി വ്യക്തമാക്കി. “സംസ്ഥാനത്തെ പാർട്ടി സംവിധാനം ഈ കേസ് ഒറ്റയ്ക്ക് പോരാടാൻ ശക്തമാണ്” എന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പാർട്ടിയുടെ അഭിപ്രായമല്ല. കേരള നേതാക്കളുടെ ഇടപെടലിന് തങ്ങൾ എതിരാണെന്ന വാർത്തകളും തെറ്റാണെന്ന് പാർട്ടി അറിയിച്ചുപോസ്റ്റിന്റെ പൂർണരൂപംകൊഗിലു പൊളിക്കൽ പ്രശ്നത്തെക്കുറിച്ച് ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകൾ സിപിഐ(എം) കർണാടക സംസ്ഥാന കമ്മിറ്റി നിഷേധിക്കുന്നു.കൊഗിലു പൊളിക്കൽ ദുരന്തത്തിന്റെ ഇരകളെ സന്ദർശിക്കാൻ കേരള നേതാക്കൾ നടത്തുന്ന സന്ദർശനത്തോട് സിപിഐ(എം) കർണാടക സംസ്ഥാന കമ്മിറ്റി ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന് ഞങ്ങൾ രേഖപ്പെടുത്തുന്നു.‘സംസ്ഥാനത്തെ പാർട്ടി സംവിധാനം സ്വന്തമായി കേസ് നേരിടാൻ ശക്തമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്’ എന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത് കർണാടക സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല. “കർണാടക സിപിഐഎം കേരള നേതാക്കളുടെ ഇടപെടലിന് എതിരാണ്” എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതും ശരിയല്ല.കർണാടക സിപിഎമ്മിന്റെ മറുപടിയായി ഈ പ്രസ്താവന പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങളോട് ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു, തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാനും വിവാദങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനും പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും.(പ്രകാശ് കെ.)സെക്രട്ടറികർണാടക സംസ്ഥാന കമ്മിറ്റിThe post കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജ് വിഷയത്തിൽ കേരള നേതാക്കൾ ഇടപെട്ടത് ശരിയായില്ലെന്ന് കർണാടക സിപിഐ എം പറഞ്ഞെന്ന വാർത്ത അടിസ്ഥാന രഹിതം: എം വി ഗോവിന്ദൻ appeared first on Kairali News | Kairali News Live.