ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാനതീയതി ഡിസംബർ 31 ആണ്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമായ കാര്യമാണെങ്കിലും ആദായനികുതി നിയമം പ്രത്യേക വിഭാഗങ്ങൾക്ക് ചില ഇളവുകൾ അനുവദിക്കുന്നുണ്ട്.പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്തവർആദായനികുതി നിയമപ്രകാരം താമസക്കാരായി യോഗ്യത നേടാത്ത പ്രവാസി ഇന്ത്യക്കാർ (എൻആർഐ), ആധാർ നമ്പർ ഇല്ലാത്ത വ്യക്തികൾ, സർക്കാർ പ്രത്യേകമായി ഒഴിവാക്കിയവർ എന്നിവർക്കാണ് ഇക്കാര്യത്തിൽ ഇളവുകളുള്ളത്. 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്കും (സൂപ്പർ സീനിയർ സിറ്റിസൺസ്)ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നത് നിർബന്ധമല്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം അസം, മേഘാലയ, ജമ്മു & കശ്മീർ എന്നിവിടങ്ങളിലെ താമസക്കാർക്കും ഇളവുകളുണ്ട്.Also Read: ജനുവരിയിൽ 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല: അറിഞ്ഞിരിക്കാം കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന്പ്രായപൂർത്തിയാകാത്തവർപാൻ ലഭിച്ചിട്ടുള്ള പ്രായപൂർത്തിയാകാത്തവർക്കും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട ആവശ്യകതയില്ല. എന്നാൽ പ്രായപൂർത്തി ആയികഴിഞ്ഞാൽ പാൻ പ്രവർത്തനരഹിതമാകുന്നത് തടയാൻ ആധാറുമായ ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്.The post ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അടുത്തവർഷം മുതൽ പാൻ പ്രവർത്തനരഹിതമാകും: എന്നാൽ ചിലർക്ക് ഇളവുകളുണ്ട് appeared first on Kairali News | Kairali News Live.