രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG) 2026-ന്റെ സിലബസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 2026 മെയ് മാസത്തിൽ പരീക്ഷ നടക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴിയാണ് അപേക്ഷാ നടപടികൾ ആരംഭിച്ചാൽ ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഓരോ സർവ്വകലാശാലകളും നൽകുന്ന കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പോർട്ടലിൽ ലഭ്യമാണെന്നും എൻ.ടി.എ അറിയിച്ചു.ALSO READ : യുജിസി നെറ്റ് ഡിസംബർ 2025: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചുരാജ്യത്തെ 47 കേന്ദ്ര സർവ്വകലാശാലകളിലേക്കും മുന്നൂറിലധികം മറ്റ് അനുബന്ധ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാനിത്. അപേക്ഷാ നടപടികളിൽ സുതാര്യത ഉറപ്പു വരുത്താൻ ആധാർ വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചിട്ടുണ്ട്. ALSO READ : കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; അറിയാതെ പോവല്ലേ ഈ അവസരങ്ങൾ….ആധാർ കാർഡിലെയും പത്താം ക്ലാസ് മാർക്ക് ഷീറ്റിലെയും പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ അത് തിരുത്താൻ അവസരം നൽകും. ജനനത്തീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ വിവരങ്ങൾ ആധാർ ഒതന്റിക്കേഷൻ വഴി യു.ഡി.ഐ.ഡി സർട്ടിഫിക്കറ്റിൽ നിന്നാണ് ശേഖരിക്കുക. എന്നാൽ മാതാപിതാക്കളുടെ പേര് അപേക്ഷാ ഫോമിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.The post CUET UG 2026: സിലബസ് പ്രസിദ്ധീകരിച്ചു; പരീക്ഷ മെയ് മാസത്തിൽ appeared first on Kairali News | Kairali News Live.