ഇലക്ടിക് വാഹനലോകത്ത് വിപ്ലവവുമായി വാവെയ്; അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ 3000 കി.മി റേഞ്ച് ലഭിക്കുന്ന ബാറ്ററി

Wait 5 sec.

സ്മാർട്ട്ഫോൺ മേഖലയിലെ ടെക് ഭീമനായ വാവെയ് ഇല്ക്ട്രിക്ക് വാഹനരം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ രം​ഗത്ത്. സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയിൽ കൈവച്ചാണ് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്. നിലവിൽ വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ പുനഃസ്ഥാപിക്കുന്നതോടെയാണ് ഈ വിപ്ലവകരമായ മാറ്റം സാധ്യമാകുന്നത്.ഊർജ്ജ സാന്ദ്രത, ഉയർന്ന സുരക്ഷ, വേഗത്തിലുള്ള ചാർജിംഗ് എന്നിവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രത്യേകത. ഇത്തരത്തിലുള്ള ബാറ്ററികൾ 2027 ഓടെ യാഥാർഥ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.Also Read: കേന്ദ്ര സർക്കാർ നശിപ്പിച്ച സാമ്പത്തികമേഖല; ജനുവരി മുതൽ കാറുകൾക്ക് വില വർധിപ്പിക്കാൻ നിർമാതാക്കൾവെറും അഞ്ച് മിനിറ്റിൽ ഫുൾ ചാർജ് ആകുമെന്നും മൂവായിരം കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യാഥാർഥ്യമായാൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തിൽ ഒരു പുതുയു​ഗമായിരിക്കും പിറക്കുക.സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയെ ലിഥിയം-അയൺ ബാറ്ററികളുടെ പരിമിതികളെല്ലാം മറികടക്കാൻ സാധിക്കുന്നവയായിട്ടാണ് കരുതപ്പെടുന്നത്.Also Read: ഇന്ത്യൻ വിപണിയിൽ അവർക്കിനി രണ്ടാം ഇന്നിംഗ്‌സ്; പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കാർ ബ്രാൻഡുകളെത്തുന്നുവാവെയുടെ സോളിഡ് – സ്റ്റേറ്റ് ബാറ്ററികൾ 2027-ൽ യാഥാർഥ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യക്കുള്ള പേറ്റന്റ് ഇതിനകം തന്നെ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഉയർന്ന നിർമാണ ചെലവാണ് ഈ സാങ്കേതിക വിദ്യക്കുള്ള പ്രധാന വെല്ലുവിളി.The post ഇലക്ടിക് വാഹനലോകത്ത് വിപ്ലവവുമായി വാവെയ്; അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ 3000 കി.മി റേഞ്ച് ലഭിക്കുന്ന ബാറ്ററി appeared first on Kairali News | Kairali News Live.