തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ സുഹൃത്തിൻ്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി ഒ ആര്‍ കേളു

Wait 5 sec.

തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ അഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് മന്ത്രി ഒ ആര്‍ കേളു. തൻ്റെ സുഹൃത്തായ കുളിർമാവ് ഉന്നതിയിലെ ബാലന്റെ മകളായ അഞ്ചു, പൊതുപ്രവർത്തന രംഗത്ത് താൻ വരുന്നതിനു മുന്നേ കൂലിപ്പണിക്ക് പോകുന്ന സമയം മുതല്‍ പിതാവ് ബാലനുമായും കുടുംബമായും ബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.ഹൈസ്കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം കട്ടേല എം ആർ എസിൽ ഹയർസെക്കൻഡറിയും, കോഴിക്കോട് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് മീൻചന്തയിൽ നിന്നും ബി എസ് സി കെമിസ്ട്രി ബിരുദവും നേടിയിട്ടുണ്ട്. ശേഷം നാട്ടിലെത്തിയ അഞ്ചു നാട്ടിലെ രാഷ്ട്രീയ – സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ തിരുനെല്ലിയുടെ പ്രിയങ്കരിയാകാനും അഞ്ജുവിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.ALSO READ: ‘വരാൻ പോകുന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മുഖമുള്ള ബിജെപിക്കാരെ മാത്രമല്ല, കോണ്‍ഗ്രസ് പൊയ്മുഖമുള്ള ആര്‍എസ്എസുകാരെയും ഭയക്കണം’: കെ റഫീഖ്തിരുനെല്ലി പഞ്ചായത്തിന്റെ പ്രസിഡൻ്റായി ചുമതലയേറ്റ അഞ്ജുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തുവെന്നും എല്ലാവിധ ഭാവുകങ്ങളും പിന്തുണയും അറിയിച്ചതായി മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.The post തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ സുഹൃത്തിൻ്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി ഒ ആര്‍ കേളു appeared first on Kairali News | Kairali News Live.