ഉത്തർപ്രദേശിലെ റാംപൂരിൽ തിരക്കുള്ള റോഡിൽ വൈക്കോൽ നിറച്ച് വന്ന ലോറി ബൊലെറോയ്ക്ക് മുകളിൽ മറിഞ്ഞ് ഒരാൾ മരിച്ചു. റിപ്പോർട്ട് പ്രകാരം ഡിസംബർ 28 ഞായറാഴ്ച്ചയാണ് പഹാടി ഗേറ്റിലെ പവർ ഹൗസിന് സമീപം അപകടം ഉണ്ടായത്. ഇലക്ട്രിസ്റ്റി ഓഫീസിലെ സബ് ഡിവിഷണൽ ഓഫീസറുടെ ഉടമസ്ഥതയിൽ ഉളളതായിരുന്നു ബൊലെറോ. ബൊലെറോ ഡ്രൈവർ ഗുജർ ടോള സ്വദേശിയായ 54 വയസ്സുകാരൻ ഫിർസാത്ത് തൽക്ഷണം മരണപ്പെട്ടു. ദൃസാക്ഷികളുടെ മൊഴി പ്രകാരം ഫിർസാത്ത് ഖൗഡ് സബ്സ്റ്റേഷനിൽ സബ് ഡിവിഷൻ ഓഫീസറിനെ ഇറക്കിയതിന് ശേഷം മടങ്ങുമ്പോഴാണ് അപകടം നടന്നത്. ബൊലെറോ പഹാഡി ഗേറ്റിന് സമീപം ഹൈവേയിലേക്ക് തിരിക്കുമ്പോഴാണ് അപകടം നടന്നത്. എതിരെ വരുന്ന വാഹനം ശ്രദ്ധിക്കാതെയാണ് ഫിർസാത്ത് ഹൈവേയിൽ തിരിഞ്ഞത്. ലോറി ഡ്രൈവർ അപകടം മനസ്സിലാക്കി സൈഡ് കൊടുക്കാൻ ശ്രമിക്കുമ്പോഴേക്കും മുൻവീലുകൾ ഡിവൈ‍റിൽ കയറി ലോറി ബൊലെറോയ്ക്ക് മുകളിലേയ്ക്ക് ചരിയുകയായിരുന്നു. Also read : ആരവല്ലി മലനിരകളെ സംബന്ധിച്ച പുതുക്കിയ നിർവചനം സുപ്രീം കോടതി മരവിപ്പിച്ചുലോറി അപകടത്തിൽ ആകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ട്രക്കിന്റെ ഭാരത്താൽ ബൊലെറോ പൂർണ്ണമായും തകർന്നു പോയിരുന്നു.The post ഉത്തർപ്രദേശിൽ വൈക്കോൽ നിറച്ച ലോറി ബൊലെറോയ്ക്ക് മുകളിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചു appeared first on Kairali News | Kairali News Live.