മറ്റത്തൂരിലെ കൂറ്മാറ്റം ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രനെതിനെതിരെ തെളിവുകൾ പുറത്ത്. ബിജെപി പിന്തുണയെ എതിർത്ത അംഗത്തെ ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ഓഡിയോ സന്ദേശം പുറത്തായി.ബിജെപി പിന്തുണയെ എതിർത്ത അക്ഷയ് എന്ന യുഡിഎഫ് അംഗത്തെയാണ് ടി.എം ചന്ദ്രൻ സ്വാധീനിക്കാൻ ശ്രമിച്ചത്. തങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് വാർത്താസമ്മേളനത്തിൽ പറയണമെന്നുമായിരുന്നു ചന്ദ്രന്റെ ആവശ്യം. ഇക്കാര്യങ്ങൾ അടങ്ങുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്.ALSO READ: മദ്യ ലഹരിയിൽ സീരിയൽ താരം ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ച കേസ്: സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുംഎന്നാൽ ബിജെപി പിന്തുണയോടെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ആയ അംഗങ്ങൾ രാജിവെക്കണം എന്നായിരുന്നു അക്ഷയുടെ ആവശ്യം. എങ്കിൽ മാത്രമേ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കു എന്നും അക്ഷയ് വ്യക്തമാക്കി. മറ്റത്തൂരിലെ കുറുമാറ്റത്തിന് പിന്നിൽ ചന്ദ്രനും സംഘവുമാണ് പ്രവർത്തിച്ചത്തിന്റെ തെളിവുകൾ ഇതിനോടകം വ്യക്തമായി. ചന്ദ്രനും സംഘത്തിനും എതിരെ മറ്റത്തൂരിലെ കോൺഗ്രസിന്റെ ഔദ്യോഗിക പക്ഷം രംഗത്തെത്തിയിരുന്നു. കൂറുമാറ്റം നടന്നത് ചന്ദ്രന്റെ നേതൃത്വത്തിൽ ആണെന്നും, രാഷ്ട്രീയ കളി അറിയാതെ പഞ്ചായത്ത് അംഗങ്ങൾ ചന്ദ്രന്റെ കെണിയിൽ വീഴുകയായിരുന്നു ഇവർ ആരോപിച്ചിരുന്നു.The post മറ്റത്തൂരിലെ കൂറുമാറ്റം; ഡിസിസി ജനറല് സെക്രട്ടറി ടി.എം ചന്ദ്രനെതിനെതിരെ തെളിവുകൾ പുറത്ത് appeared first on Kairali News | Kairali News Live.