മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം നടത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന വിജയകരമായി പൂർത്തിയായി. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വിദഗ്ധ പരിശോധനയാണ് ഞായറാഴ്ച വൈകിട്ടോടെ അവസാനിച്ചത്. 1,241 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. റോബോട്ടിക് വാഹനം ജലത്തിനടിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ ഗവേഷകർ ബോട്ടിലിരുന്ന് ‘കൺട്രോൾ കൺസോൾ’ സ്ക്രീൻ വഴി നിരീക്ഷിക്കുകയും ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മർദ്ദം, താപനില എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.ALSO READ : ഹൃദ്രോഗ ചികില്‍സയില്‍ ചരിത്രനേട്ടവുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി; ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് വഴി 83 വയസുകാരന് പുതു ജീവന്‍ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ (CSMRS) ഗവേഷകരായ മനീഷ് ഗുപ്ത, സർവേദി, സെന്തിൽ, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്.ALSO READ : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടംകേരളത്തെ പ്രതിനിധീകരിച്ച് ജലസേചനവിഭാഗം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസിസ്റ്റന്റ് എൻജിനീയർമാരായ രമേശ്, ബെനഡിക്റ്റ് എന്നിവരും തമിഴ്നാടിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ സെൽവം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജഗോപാൽ എന്നിവരും പങ്കെടുത്തു. ഈ പരിശോധനയിലൂടെ ലഭിച്ച ദൃശ്യങ്ങളും വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് വിദഗ്ധ സംഘം ഉടൻ തന്നെ മേൽനോട്ട സമിതിക്ക് സമർപ്പിക്കും.The post മുല്ലപ്പെരിയാർ അണക്കെട്ടിലെ ആർ ഒ വി പരിശോധന പൂർത്തിയായി; റിപ്പോർട്ട് ഉടൻ സമർപ്പിക്കും appeared first on Kairali News | Kairali News Live.