മുംബൈയിൽ വ്യാജ പാൽ നിർമ്മാണം വീണ്ടും വീണ്ടും പുറത്തു വരുന്നത് നഗരവാസികളിൽ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ജീവിതത്തിന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.പാലിൽ ഡിറ്റർജെന്റും രാസവസ്തുക്കളും ചേർത്ത് വിപണിയിലെത്തിക്കുന്ന വ്യാജ പാൽ മാഫിയ മുംബൈയിൽ ഇപ്പോഴും സജീവമാണ്. ആവർത്തിച്ചുള്ള ഇത്തരം സംഭവങ്ങൾ നഗരവാസികളുടെ ആരോഗ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുകയാണ്.കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ദിവസേന ഉപയോഗിക്കുന്ന പാലിൽ മായം കലർത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ പുറത്തുവന്നിട്ടും ശക്തമായ ശിക്ഷാ നടപടികൾ ഇല്ലാത്തതാണ് മാഫിയകൾക്ക് വളരാൻ ഇടയാക്കുന്നതെന്ന ആരോപണവും ശക്തമാണ്.ALSO READ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്ക് നേരെ ഇടിച്ചുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യംകുട്ടികൾക്ക് കൊടുക്കുന്ന പാലാണ്. ഇതിൽ മായമുണ്ടെങ്കിൽ ഞങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരെല്ലാം ആശങ്ക പങ്ക് വയ്ക്കുന്നത്.ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസ് വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും, വ്യാജ പാൽ നിർമ്മാണം പൂർണ്ണമായി ഇല്ലാതാക്കാൻ കർശന നിയമനടപടികളും സ്ഥിരം നിരീക്ഷണ സംവിധാനവും അനിവാര്യമാണെന്നാണ് പൊതുജന അഭിപ്രായം. നഗരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ അധികൃതർ ഇനി എത്ര വേഗം ഇടപെടും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.The post പാലിൽ ഡിറ്റർജന്റും രാസവസ്തുക്കളും; മുംബൈയിൽ മായം ചേർത്ത പാൽ വിതരണം സജീവം appeared first on Kairali News | Kairali News Live.