ഗവേഷണ വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി സിഎം റിസർച്ചർ സ്കോളർഷിപ്പ്; പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം മൂന്നുവർഷത്തേക്ക്; ആദ്യഗഡു വിതരണം നാളെ

Wait 5 sec.

സംസ്ഥാനത്തെ സർവ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിൻ്റെ പുതുവത്സര സമ്മാനമായി സി എം റിസർച്ചർ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു ഗവേഷണ വിദ്യാർത്ഥിക്ക് പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം (മാസം പതിനായിരം രൂപ വീതം) മൂന്നുവർഷത്തേക്കായി മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് സി എം റിസർച്ചർ സ്കോളർഷിപ്പ് പദ്ധതിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.2025 ജനുവരിയിൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച് 143 വിദ്യാർത്ഥികൾക്ക് സി എം റിസർച്ച് സ്കോളർഷിപ്പിന് അർഹത കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രതിമാസം പതിനായിരം രൂപ നിരക്കിൽ ആറുമാസത്തെ ആദ്യഗഡുവായ അറുപതിനായിരം രൂപ വീതമുള്ള സ്‌കോളർഷിപ്പ് നാളെ (ഡിസംബർ 31ന്) നൽകുമെന്നും മന്ത്രി അറിയിച്ചു.ALSO READ: ഹൃദ്രോഗ ചികില്‍സയില്‍ ചരിത്രനേട്ടവുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി; ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് വഴി 83 വയസുകാരന് പുതു ജീവന്‍സംസ്ഥാനത്തെ സർവ്വകലാശാലകളിലോ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള, കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളുടെ സ്‌കോളർഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്ത റെഗുലർ / ഫുൾ ടൈം ഗവേഷണ വിദ്യാർത്ഥികൾക്കാണ് പുതുതായി പ്രഖ്യാപിക്കുന്ന സി എം റിസർച്ചർ സ്കോളർഷിപ്പ് ലഭിക്കുക. പ്രതിമാസം പതിനായിരം രൂപ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം പഠനം തുടരുന്ന ഓരോ ഗവേഷണ വിദ്യാർത്ഥിക്കും മൂന്നു വർഷകാലയളവിലും സ്കോളർഷിപ്പ് ലഭിക്കും. ഒരു വർഷത്തേക്കുള്ള സ്കോളർഷിപ്പ് തുക ഗവേഷണ വിദ്യാർത്ഥിക്ക് രണ്ട് ഗഡുക്കളായാണ് നൽകുക.ഒരു വർഷം പ്രവേശനം നേടുന്ന ഗവേഷണ വിദ്യാർത്ഥികളെ രണ്ട് ബാച്ചുകൾ ആക്കിയാണ് സിഎം റിസർച്ചർ സ്കോളർഷിപ്പ് പദ്ധതിക്ക് പരിഗണിക്കുക. ജനുവരിയിൽ പ്രവേശനം നേടിയ ബാച്ചും, ജൂലൈയിൽ പ്രവേശനം നേടിയ ബാച്ചും.ഡിസംബർ 31ന് വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പിന്റെ ആദ്യ ഗഡു വിതരണം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. അഡ്വ. ആൻ്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.The post ഗവേഷണ വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി സിഎം റിസർച്ചർ സ്കോളർഷിപ്പ്; പ്രതിവർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം മൂന്നുവർഷത്തേക്ക്; ആദ്യഗഡു വിതരണം നാളെ appeared first on Kairali News | Kairali News Live.