മുൻ കടുത്തുരുത്തി എംഎൽഎയും കേരള കോൺഗ്രസ് (എം) ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പി എം മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നുവെന്നും പൊതുപ്രവർത്തനത്തിനൊപ്പം ഭരണരംഗത്തും സഹകരണ മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും സ്പീക്കർ പറഞ്ഞു.ALSO READ: പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും നുണപ്രചരണമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി എന്ന് മന്ത്രി പി രാജീവ്‘മികച്ചൊരു നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം 1993-96 കാലഘട്ടത്തിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. കർഷകരുടെ, പ്രത്യേകിച്ച് റബ്ബർ കർഷകരുടെ വിഷയങ്ങളിൽ എന്നും ശബ്ദമുയർത്തിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്’. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.English summary : Speaker A.N. Shamseer expressed condolences on the demise of P.M. Mathew.The post ‘പൊതുപ്രവർത്തനത്തിനൊപ്പം ഭരണരംഗത്തും സഹകരണ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി’; മുൻ എംഎൽഎ പി എം മാത്യുവിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു appeared first on Kairali News | Kairali News Live.