മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണെന്നും പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.ALSO READ: ‘മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച, അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ്’ : അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻഇന്ന് ഉച്ച തിരിഞ്ഞ് കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.The post മോഹൻലാലിൻറെ അമ്മയുടെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു appeared first on Kairali News | Kairali News Live.