20 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു; മെഡിക്കല്‍ ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ്വനേട്ടം കൈവരിച്ച് മദര്‍ലൈന്‍ ഹോസ്പിറ്റല്‍

Wait 5 sec.

മെഡിക്കല്‍ ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ്വനേട്ടം കൈവരിച്ച് മദര്‍ലൈന്‍ ഹോസ്പിറ്റല്‍. 54 വയസ്സ് പ്രായമുള്ള സ്ത്രീയില്‍ കണ്ടെത്തിയ 20 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ മാതൃശിശു വിഭാഗമായ മദര്‍ലൈന്‍ ആശുപത്രിയിലാണ് നിര്‍ണായക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ സ്ത്രീയില്‍ നിന്നാണ് 20 കിലോഗ്രാം ഭാരം വരുന്ന ട്യൂമര്‍ നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ത്രീയുടെ വയറിനുള്ളില്‍ ഏകദേശം അരമീറ്റര്‍ നീളമുള്ള ട്യൂമറാണ് ഉണ്ടായിരുന്നത്.പ്രാദേശികമായ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമായ അവസ്ഥയിലായിരുന്നതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള മദര്‍ലൈന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മദര്‍ലൈനിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ അശോക് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്.ALSO READ: ഹൃദ്രോഗ ചികില്‍സയില്‍ ചരിത്രനേട്ടവുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി; ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് വഴി 83 വയസുകാരന് പുതു ജീവന്‍20 കിലോഗ്രാം ഭാരവും ഏകദേശം അരമീറ്ററോളം നീളവുമുള്ള ട്യൂമര്‍ ശസത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വയറിനുള്ളിലെ ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാതെ ട്യൂമര്‍ നീക്കം ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ബ്ലഡ് പ്രഷര്‍ പെട്ടെന്ന് താഴ്ന്ന് പോയെങ്കിലും അപകടം സംഭവിക്കാതെ രോഗിയെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ഏറെ അഭിമാനകരമായ നേട്ടമാണ്. മെഡിക്കല്‍ രംഗത്തെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ ശസ്ത്രക്രിയ ഏകദേശം 6 മണിക്കൂര്‍ നീണ്ടുനിന്നു.ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണ്. ശസ്ത്രക്രിയാനന്തര ചികിത്സകള്‍ പൂര്‍ത്തിയാക്കിയശേഷം രോഗിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. നിലവില്‍ രോഗി സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഫിനാന്‍സ് ഡയറക്ടര്‍ സേവ്യര്‍ വി പുളിക്കല്‍, മദര്‍ലൈന്‍ സിഇഒ ഗിരിജന്‍ മേനോന്‍, ഡോക്ടര്‍ അശോക് കുമാര്‍ പിളള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.The post 20 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു; മെഡിക്കല്‍ ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ്വനേട്ടം കൈവരിച്ച് മദര്‍ലൈന്‍ ഹോസ്പിറ്റല്‍ appeared first on Kairali News | Kairali News Live.