നടൻ മോഹൻലാലിൻറെ അമ്മ ഇന്നാണ് കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ച് അന്തരിച്ചത്. അമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പലപ്പോഴും തരാം എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ കൈരളി ടിവിക്ക് അമ്മ ശാന്തകുമാരി നായർ നൽകിയ പഴയൊരു അഭിമുഖത്തിൽ മകന്റെ സ്വഭാവത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ലാലിന്റെ ലാളിത്യത്തെയും ഭക്തിയെയും കുറിച്ചാണ് അമ്മ പ്രധാനമായും വാചാലയാകുന്നത്.ഷൂട്ടിംഗ് കാണണോ എന്ന് ലാൽ ചോദിച്ചു ഒരിക്കൽ മോഹൻലാൽ അമ്മയോട് ഷൂട്ടിംഗ് കാണാൻ വരുന്നുണ്ടോ എന്ന് ചോദിച്ചതിനെക്കുറിച്ച് അവർ അഭിമുഖത്തിൽ ഓർക്കുന്നുണ്ട്. ദുബായ്, ക്വാലാലംപൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പോയപ്പോഴുള്ള അനുഭവങ്ങളും ഷൂട്ടിംഗ് വിശേഷങ്ങളും അവർ പങ്കുവെച്ചു.ALSO READ: ‘മകനെ വില്ലനാക്കിയപ്പോൾ സങ്കടം തോന്നി, ഇന്നും വന്നാൽ മുറിവുണ്ടോ എന്ന് നോക്കും’; മോഹൻലാലിനെ കുറിച്ച് അന്ന് അമ്മ പറഞ്ഞ വാക്കുകൾപുരസ്‌കാരങ്ങളിൽ ഗർവില്ലാത്ത മകൻ ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ വലിയ അംഗീകാരങ്ങൾ തേടിയെത്തുമ്പോഴും മോഹൻലാലിന് വലിയ അഹങ്കാരമൊന്നുമില്ലെന്ന് അമ്മ പറയുന്നു. ലഭിക്കുന്ന പുരസ്‌കാരങ്ങൾ എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ലാൽ കരുതുന്നത്. തന്റെ നേട്ടങ്ങളെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഭക്തനും ആത്മാർത്ഥതയുള്ളവനും ലാൽ വലിയൊരു ഭക്തനാണെന്നും (Great devotee) ഈശ്വരവിശ്വാസിയാണെന്നും ശാന്തകുമാരി നായർ പറയുന്നു. ചെയ്യുന്ന ജോലിയോട് അതീവ ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. കുട്ടിക്കാലം തൊട്ടേ തനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കാത്ത, ശാന്ത സ്വഭാവക്കാരനായ മകനായിരുന്നു ലാൽ എന്നും അമ്മ ഓർക്കുന്നു. ലാലിന് സംഗീതത്തോടും പാട്ടിനോടുമുള്ള വലിയ താല്പര്യത്തെക്കുറിച്ചും അവർ അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.ഒരു അമ്മ എന്ന നിലയിൽ മകന്റെ വളർച്ചയിലും സ്വഭാവത്തിലും താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും ലാൽ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണെന്നും പറഞ്ഞാണ് അവർ സംഭാഷണം അവസാനിപ്പിക്കുന്നത്The post ‘ഒരു ദിവസം എന്നോട് ചോദിച്ചു ഷൂട്ടിംഗ് കാണണോ എന്ന്; ദേശീയ പുരസ്‌കാരം കിട്ടിയാലും ലാലിന് അഹങ്കാരമില്ല’: ‘ലാലു’വിനെക്കുറിച്ച് മനസ്സുതുറന്ന അമ്മയുടെ വാക്കുകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.