കെ ടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

Wait 5 sec.

കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ജനുവരി 2 വരെ അപേക്ഷകൾ പി‍ഴയില്ലാതെ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. ഒക്ടോബർ 2024 സെഷനിലേക്കുള്ള അപേക്ഷയുടെ സമയപരിധിയാണ് നീട്ടി നൽകിയിരിക്കുന്നത്.ഡിസംബർ 26 ആയിരുന്നു അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തീരുമാനിച്ചിരുന്ന അവസാന ദിവസം. അപേക്ഷയിൽ തെറ്റ് സം‍ഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനായി ജനുവരി 3 മുതൽ 6 വരെ സമയം ലഭിച്ചേക്കും.Also Read: CUET UG 2026: സിലബസ് പ്രസിദ്ധീകരിച്ചു; പരീക്ഷ മെയ് മാസത്തിൽജനുവരി 18, 19 തീയതികളിലായാണ് ഒക്ടോബർ സെഷനിലേക്കുള്ള പരീക്ഷകൾ നടക്കുക. എഡിറ്റിങ് വിൻഡോ സേവനം ഉപയോഗിച്ച് തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തുകയോ. പേര്, ഫോട്ടോ എന്നിവയിൽ തിരുത്തൽ വരുത്തുകയോ ചെയ്യാൻ സാധിക്കും.പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി നൽകേണ്ടത്. അപേക്ഷ ഫീസ് നൽകിയ ചലാനും ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ഉദ്യോഗാർത്ഥികൾ സൂക്ഷിക്കേണ്ടതാണ്.ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വ‍ഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും സാധിക്കും.The post കെ ടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി appeared first on Kairali News | Kairali News Live.