ഈഴവര്‍ക്കെതിരെ സമുദായത്തെ തിരിച്ചുവിടാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നു, തര്‍ക്കിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടയിലെ തീവ്രവാദി; വര്‍ഗീയ പരാമര്‍ശങ്ങളുമായി വീണ്ടും വെള്ളാപ്പള്ളി

Wait 5 sec.

ആലപ്പുഴ | മുസ്ലിം ലീഗിനെതിരെ വീണ്ടും കടന്നാക്രമണവമുായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുകയാണെന്നും എന്നാല്‍ തന്റെ വിമര്‍ശം മുസ്ലീം ലീഗിനെതിരെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് താന്‍ പറഞ്ഞത് .മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചു. ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ് . ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം. മുസ്ലീം ലീഗ് നേതാക്കള്‍ ഈഴവര്‍ക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മാറാട് കലാപം ആപര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി ആരോപിച്ചുവര്‍ക്കലയില്‍ ഉണ്ടായ തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ നടത്തി. തന്റെ പ്രായം പോലും മാനിക്കാതെയാണ് വര്‍ക്കലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞത്. താന്‍ കയര്‍ത്ത മാധ്യമ പ്രവര്‍ത്തകന്‍ എംഎസ്എഫുകാരനാണ്. ഈരാട്ടുപേട്ടക്കാരനായ തീവ്രവാദി എന്നാണ് ഇയാളെ കുറിച്ച് ലഭിച്ച വിവരം എന്നും വെള്ളാപ്പള്ളി ആരോപിച്ചു. സിപിഐക്കെതിരേയും വെള്ളാപ്പള്ളി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിയ്ക്കുള്ളില്‍ പറയണം. മുന്നണിയില്‍ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറയെന്നും സിപിഐ മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു