സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കഠിനമായ ശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.നാളെ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് രാജ്യത്തിന്റെ വടക്കൻ, മധ്യ പ്രവിശ്യകളിൽ ശൈത്യതരംഗം ശക്തമാകുക. പുലർച്ചെ സമയങ്ങളിലും രാത്രി വൈകിയും പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം.അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, ഹായിൽ, അൽ-ഖസീം, റിയാദ് എന്നീ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലുമാണ് തണുപ്പ് കഠിനമാകുക.ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 2 ഡിഗ്രി സെൽഷ്യസ് (-2°C) വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നു.തബൂക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് അതിശൈത്യം വ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.കഠിനമായ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും കുട്ടികളും തണുപ്പേൽക്കാതെ സൂക്ഷിക്കുക .മരുഭൂമി മേഖലകളിലൂടെയും തുറസ്സായ സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്നവർ കാലാവസ്ഥാ അപ്‌ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകി.The post നാളെ മുതൽ നാല് ദിവസം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യതരംഗം ആഞ്ഞടിക്കും; താപനില മൈനസ് 2 വരെ താഴും, 7 മേഖലകളിൽ ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.