ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

Wait 5 sec.

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ ഇംഗ്ലണ്ടിനെതിരായുള്ള അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം അദ്ദേഹത്തിന്റെ 88-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കും. ഇതേ ഗ്രൗണ്ടിലാണ് 2011ൽ ഖവാജ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ്, ടെസ്റ്റ് കരിയറുകൾ ആരംഭിച്ചത്. 39 വയസ്സുകാരനായ ഖവാജ വെള്ളിയാഴ്ച രാവിലെ സഹതാരങ്ങളെ തീരുമാനം അറിയിക്കുകയായിരുന്നു.റിക്കി പോണ്ടിംഗിന്റെ പരിക്ക് മൂലം ടീമിൽ ഇടം ലഭിച്ചാണ് ടെസ്റ്റ് അരങ്ങേറ്റം. തുടർന്ന് 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 6000ത്തിലധികം ടെസ്റ്റ് റൺസാണ് ഖവാജ സ്വന്തമാക്കിയത്. പാക്കിസ്ഥാനിൽ ജനിച്ച് ഓസ്ട്രേലിയയിൽ വളർന്ന ഖവാജ, ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇസ്ലാം മത വിശ്വാസിയാണ്. 2021-22 ആഷസിൽ സിഡ്‌നിയിൽ ഇരട്ട സെഞ്ചുറി നേടി നടത്തിയ തിരിച്ചുവരവ് അദ്ദേഹത്തിന്റെ കരിയറിലെ നിർണായക നിമിഷമായി. 2023 ആഷസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ ഖവാജ, അതേ വർഷം ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ബഹുമതിയും നേടി. നന്ദിയോടെയും സമാധാനത്തോടെയുമാണ് താൻ മൈതാനം പോകുന്നതെന്ന് വിരമിക്കൽ പ്രസംഗത്തിൽ ഖവാജ പറഞ്ഞു.The post ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു appeared first on Kairali News | Kairali News Live.