‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻ

Wait 5 sec.

മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയവാദിയാക്കുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പുൽപ്പള്ളിയിൽ 25 ഏക്കർ സ്ഥലമുണ്ട്. ഓരോ വർഷവും അപേക്ഷ നൽകും. എന്നാല്‍ സ്കൂള്‍ തുടങ്ങാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളോട് സൗഹൃദത്തോടെയാണ് ഇടപെടുന്നത്. തിരുവനന്തപുരത്ത് മാധ്യമങ്ങളിൽ നിന്നുണ്ടായ ദുരനുഭവം പറയാനാണ് താൻ മാധ്യമങ്ങളെ വിളിച്ചത്.റിപ്പോർട്ടർ ടി വി തൻ്റെ സംസാരം തടസപ്പെടുത്തി. പ്രായമുള്ള ആളോട് കാണിക്കേണ്ട മര്യാദ കാണിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സംസാരിക്കാൻ അനുവദിക്കാത്തപ്പോൾ മൈക്ക് തട്ടിമാറ്റുകയായിരുന്നു.തന്നെ വേട്ടയാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നു’: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ കാതോലിക്ക ബാവപറയുന്നത് സത്യങ്ങമാണ്. മലപ്പുറത്ത് കോളേജുകളും സ്കൂളുമില്ല. കാന്തപുരത്തെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം പറഞ്ഞ് സ്ഥാപനങ്ങൾ ഉണ്ടെന്ന്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു. ഒരു അൺ എയ്ഡഡ് കോളജ് മാത്രമാണ് ഉണ്ടായത്. ലീഗിന് 48 കോളജുകളും 17 എയ്ഡഡ് കോളജുകളുമുണ്ട്. The post ‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.