ട്രെയിൻ ഹോണുകൾ മുഴക്കി 2026-നെ വരവേറ്റു; സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ

Wait 5 sec.

പുതുവർഷം പിറന്നപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന ആഘോഷങ്ങളുടെ വിഡിയോകൾ പുറത്തുവന്നിരുന്നു. അതിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോകം 2026-ലേക്ക് കാലെടുത്ത് വെച്ചപ്പോൾ മുംബൈയിലെ പ്രശസ്തമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) നടന്നത് ആവേശകരമായ പുതുവത്സരാഘോഷം ആയിരുന്നു. കൃത്യം അർദ്ധരാത്രിയിൽ സ്റ്റേഷനിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നിരുന്ന ട്രെയിനുകൾ ഒരേസമയം (Synchronised) ഹോൺ മുഴക്കിയാണ് പുതിയ വർഷത്തെ വരവേറ്റത്.ചരിത്രപ്രസിദ്ധമായ വിക്ടോറിയൻ നിർമ്മിതിയായ ഈ റെയിൽവേ സ്റ്റേഷനിൽ അർദ്ധരാത്രിയിൽ നൂറുകണക്കിന് യാത്രക്കാരാണ് ഒത്തുകൂടിയത്. സ്റ്റേഷൻ ക്ലോക്കിൽ സമയം 12 മണിയാകാൻ കാത്തുനിന്ന യാത്രക്കാർ ആ നിമിഷം മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു. ട്രെയിൻ ഹോണുകളുടെ ശബ്ദത്തോടൊപ്പം യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും കൈയ്യടികളും ആർപ്പുവിളികളും സ്റ്റേഷനിൽ മുഴങ്ങിക്കേട്ടു. അപരിചിതർ പോലും പരസ്പരം പുതുവത്സരാശംസകൾ കൈമാറുന്ന കാഴ്ച സ്റ്റേഷനെ ഒരു വലിയ പൊതു ആഘോഷവേദിയാക്കി മാറ്റി. View this post on Instagram A post shared by राष्ट्रभूमि भारत | India | (@rashtrabhoomi_bharat)ALSO READ: ട്രെയിൻ കോച്ചുകളിലെ വൈവിധ്യമാർന്ന നിറങ്ങൾ; ഓരോ നിറവും നൽകുന്ന സൂചനകൾ അറിയാമോ ?സെൻട്രൽ റെയിൽവേ തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലൂടെ ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും റെയിൽവേ പുതുവത്സരാശംസകൾ നേരുകയും ചെയ്തു. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. “ബന്ധങ്ങളുടെയും ചലനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പുതുവർഷത്തെ വരവേൽക്കാൻ ഇതിലും നല്ലൊരു മാർഗ്ഗമില്ല” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. സാധാരണഗതിയിൽ വെറുമൊരു യാത്ര കേന്ദ്രം മാത്രമായ റെയിൽവേ സ്റ്റേഷൻ, ആവേശകരമായ ഈ ഹോൺ മുഴക്കത്തിലൂടെ ഒരു ജനതയുടെ മുഴുവൻ ആഹ്ലാദ പ്രകടനത്തിന് വേദിയായി മാറിThe post ട്രെയിൻ ഹോണുകൾ മുഴക്കി 2026-നെ വരവേറ്റു; സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.