ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിക്ക് പിന്നാലെ വിശദീകരണവുമായി മെഡിക്കൽ സൂപ്രണ്ട് ഡോ. കുഞ്ചെറിയ. വേണ്ട ചികിത്സകൾ എല്ലാം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ശക്തിയായ രക്തസ്രാവമുണ്ടായി. അപൂർവമായി മാത്രമാണ് ഇത്തരത്തിൽ അമിത രക്ത സ്രാവം ഉണ്ടാവുന്നത്.പിന്നീട് ഗർഭപാത്രം നീക്കം ചെയ്യുക മാത്രമാണ് വഴി. അതെല്ലാം ബന്ധുക്കളെ അറിയിച്ചിരുന്നു. പക്ഷേ ഇതിനിടെ ഹൃദയാഘാതംമുണ്ടായി. എല്ലാ വിഭാഗം ഡോക്ടർമാരും ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളാണ് സ്വകാര്യ ആശുപത്രിയില്‍ മരിക്കുന്നത്. പിന്നാലെ പരാതി നല്‍കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് വടക്കൻ പറവൂർ പൊലീസ് കേസെടുത്തു. ക‍ഴിഞ്ഞ ദിവസം വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്.ALSO READ: ‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻകാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍ രക്തസ്രാവമുണ്ടാകുകയും പിന്നാലെ ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. The post ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതി: വേണ്ട ചികിത്സകളെല്ലാം നൽകിയെന്ന് മെഡിക്കൽ സൂപ്രണ്ട് appeared first on Kairali News | Kairali News Live.