അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡിയായ ‘സർവ്വം മായ’ പ്രേക്ഷക പ്രശംസ നേടി തീയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ 5 ദിവസം 50 കോടി എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഒരു ഇവേളയ്ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന നിവിൻ പോളി ചിത്രം കൂടിയാണിത്. 2019ൽ പുറത്തിറങ്ങിയ ‘ലവ് ആക്ഷൻ ഡ്രാമ’യാണ് ഇതിനു മുമ്പ് 50 കോടിയിലെത്തിയ നിവിൻ ചിത്രം. ഇപ്പോഴിതാ നിവിന്റെ അഭിനയത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ.മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യരംഗങ്ങൾ ഏറ്റവും കൈയടക്കത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നായകൻ നിവിൻ പോളി മാത്രമാണെന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. നിവിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ കുട്ടിത്തമാണെന്നും, ലാൽ സാറിന് ശേഷം താൻ അത് കണ്ടത് നിവിനിൽ മാത്രമാണെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു.ALSO READ: ആ മാറ്റം നിങ്ങൾക്ക് ഓർമയുണ്ടോ? സിനിമയാണോ മാറിയത് അതോ മലയാളിയോ? സിനിഫൈലുകൾ പറയുന്നതിങ്ങനെ…തിരക്കഥയിൽ താൻ എഴുതിവെച്ചതിനേക്കാൾ ഒരുപടി മുകളിലാണ് നിവിൻ ഈ ചിത്രത്തിൽ പ്രകടനം കാഴ്ചവെച്ചതെന്ന് സംവിധായകൻ വെളിപ്പെടുത്തി. അഭിനയത്തിന്റെ ശൈലിയിൽ മാറ്റം വരുത്താൻ നിവിൻ തന്നെ മുൻകൈ എടുത്തതായും, താൻ സങ്കൽപ്പിച്ചതിലും മികച്ച ‘പ്രഭേന്ദു’ എന്ന കഥാപാത്രത്തെയാണ് ആദ്യ ഷോട്ടിൽ തന്നെ നിവിൻ തന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലുടനീളം ആ മികച്ച പ്രകടനം നിലനിർത്താൻ നിവിനായിട്ടുണ്ടെന്നും അഖിൽ സത്യൻ വ്യക്തമാക്കി.തന്റെ സിനിമാ പ്രവേശനത്തിൽ നിവിൻ പോളി വഹിച്ച പങ്കിനെക്കുറിച്ചും അഖിൽ സംസാരിച്ചു. സിനിമ ചെയ്യാൻ തന്നെ ആദ്യമായി വിളിച്ച താരം നിവിനാണെന്നും, ആ കോൾ ഇല്ലായിരുന്നുവെങ്കിൽ താൻ ഉടനെ സിനിമ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ കോളിൽ നിന്നാണ് അഖിലിന്റെ മുൻ ചിത്രമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയുടെ കഥാതന്തു ഉണ്ടായത്. യഥാർത്ഥത്തിൽ നിവിനുവേണ്ടി എഴുതി പൂർത്തിയാക്കിയ ചിത്രമായിരുന്നു ‘പാച്ചു’, എന്നാൽ അവസാന നിമിഷം നായകൻ ഫഹദ് ഫാസിലായി മാറുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിThe post ‘ലാൽ സാർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രം’; നിവിൻ പോളിയെ പ്രശംസിച്ച് ‘സർവ്വം മായ’ സംവിധായകൻ അഖിൽ സത്യൻ appeared first on Kairali News | Kairali News Live.