വടക്കാഞ്ചേരി കോ‍ഴ ആരോപണം: ‘കോണ്‍ഗ്രസ് നടത്തുന്നത് കുപ്രചാരണം, അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ CPIM ശ്രമിച്ചിട്ടില്ല’; കെ വി അബ്ദുള്‍ ഖാദര്‍

Wait 5 sec.

വടക്കാഞ്ചേരിയില്‍ പിന്തുണയ്ക്കായി കോ‍ഴ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ സി പി ഐ എം ശ്രമിച്ചിട്ടില്ല. കോൺഗ്രസ് നടത്തുന്നത് കുപ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയും വർഗീയ കക്ഷികളുമായും സഖ്യമുണ്ടാക്കുന്നത് കോൺഗ്രസാണ്. തെരെഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ സഖ്യം ഇപ്പോഴും തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് മുഖം മറയ്ക്കാനുള്ള തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ബി ജെ പിയുടെയോ എസ്ഡിപിഐയുടേയോ വോട്ട് വാങ്ങി എല്‍ ഡി എഫിന് വിജയിക്കേണ്ട ഗതികേട് വന്നട്ടില്ല. ഒരു തരത്തിലുമുള്ള കുതിരക്കച്ചവടത്തിന് സി പി ഐ എം കൂട്ട് നിന്നിട്ടില്ല.ALSO READ: ‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻകോൺഗ്രസിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ സി പി ഐ എം പ്രവർത്തകർ നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.The post വടക്കാഞ്ചേരി കോ‍ഴ ആരോപണം: ‘കോണ്‍ഗ്രസ് നടത്തുന്നത് കുപ്രചാരണം, അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ CPIM ശ്രമിച്ചിട്ടില്ല’; കെ വി അബ്ദുള്‍ ഖാദര്‍ appeared first on Kairali News | Kairali News Live.