വിഡി സതീശൻ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല; നമ്മുടെ ആ​രോ​ഗ്യ മന്ത്രി പൊളിയല്ലേ

Wait 5 sec.

കേരളത്തിൻ്റ ആ​രോ​ഗ്യ മന്ത്രി വീണ ജോർജ് വിഡി സതീശനും കോൺ​ഗ്രസിൻ്റേയും ബിജെപി യുടേയും സൈബർ പോരാളികൾക്കും നൽകിയ മറുപടി കേട്ട് ഇപ്പോൾ ഉത്തരം മുട്ടിയിരികുകയാണ്. വിഡി സതീശൻ ഇങ്ങനെയൊരു മറുപടി എന്തായാലും പ്രതീക്ഷിച്ച് കാണില്ല. കേരളത്തിൻ്റെ ആ​രോ​​​ഗ്യ മേഖല വെൻ്റിലേറ്ററിലാണെന്നാണ് കഴിഞ്ഞ കുറച്ച് കാലമായി വിഡി സതീശൻ പറഞ്ഞ് നടക്കുന്നത്. എന്നാൽ അതിന് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് മന്ത്രി വീണാജോർജ്. മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് മറുപടി പറഞ്ഞത്.കേരളത്തിൻ്റെ ആ​​രോ​ഗ്യ മേഖല ഒൻപതര വർഷം മുന്നെയാണ് വെൻ്റിലേറ്ററിലായതെന്നും അപ്പോഴത്തെക്കാര്യമാണ് അ​ദ്ദേഹം പറഞ്ഞതെന്നുമാണ് വീണ ജോർജ് പറഞ്ഞത്. ഒൻപതര വർഷം മുമ്പ് സർക്കാർ ആശുപത്രിയിൽ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല. ഇതിൽ നിന്നുമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് എത്തിയത്. ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവു വരുന്ന കാൻസറിനുള്ള ചികിത്സയായ കാർട്ടിസെൽ തെറാപ്പി മലബാർ കാൻസർ സെന്ററിൽ വികസിപ്പിച്ചെടുക്കാൻ സാധിച്ചു. കൊച്ചി കാൻസർ സെൻ്ററിന് 159 തസ്തികകൾ അനുവദിക്കുകയും പലയിടത്തും പുതിയ ബ്ലോക്കുകൾ അനുവദിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളെല്ലാം വർധിച്ചിട്ടുണ്ട് എന്നുമാണ് മന്ത്രി പറഞ്ഞത്.Also read; വടക്കാഞ്ചേരി കോ‍ഴ ആരോപണം: ‘പാര്‍ട്ടി കുതിരക്കച്ചവടം നടത്തിയിട്ടില്ല, പണം കൊടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ല’; എം വി ഗോവിന്ദൻ മാസ്റ്റര്‍യുഡിഎഫ് ഭരണകാലത്ത് പരാജയപ്പെട്ട കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മികച്ച രീതിയിൽ ഇപ്പോൾ ചെയ്തു വരുന്നുണ്ട്. എന്തൊക്കെ ആക്ഷേപങ്ങൾ പറഞ്ഞാലും ജനങ്ങൾക്ക് ഇതൊക്കെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൻ്റെ ആ​രോ​​ഗ്യ മേഖലയെ കരിവാരിത്തേക്കാനുള്ള പ്രതിപക്ഷ്തിൻ്റെ ദുഷ്ടലാക്കിനാണ് മന്ത്രി കൃത്യമായ മറുപടി കൊടുത്തിരുക്കുന്നത്.The post വിഡി സതീശൻ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല; നമ്മുടെ ആ​രോ​ഗ്യ മന്ത്രി പൊളിയല്ലേ appeared first on Kairali News | Kairali News Live.