ലോകമെമ്പാടും തരംഗമായ നെറ്റ്ഫ്ലിക്സ് പരമ്പരയാണ് ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’. വലിയ ഒരു കാത്തിരിപ്പിന് ശേഷം പരമ്പര അവസാനിച്ചിരിക്കുകയാണ്. അതിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ നെഞ്ചോട് ചേർത്തുപിടിച്ചു. അതിൽ ഒരാൾ ആണ് ഗേറ്റൻ മാറ്ററാസോ. ഇപ്പോഴിതാ താൻ ജനനം മുതൽ നേരിടുന്ന ക്ലീഡോക്രാനിയൽ ഡിസ്‌പ്ലാസിയ (Cleidocranial Dysplasia – CCD) എന്ന അപൂർവ്വ ജനിതകാവസ്ഥയെക്കുറിച്ച് ഗേറ്റൻ തുറന്നുപറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.എന്താണ് ക്ലീഡോക്രാനിയൽ ഡിസ്‌പ്ലാസിയ (CCD)?ജോൺസ് ഹോപ്കിൻസ് മെഡിസിൻ നൽകുന്ന വിവരമനുസരിച്ച്, പല്ലുകൾ, കാലുകളിലെ എല്ലുകൾ, കോളർബോൺ (collarbones), മുഖം, തലയോട്ടി, നട്ടെല്ല് എന്നിവയെ ബാധിക്കുന്ന ഒരു അപൂർവ്വ ജനിതകാവസ്ഥയാണിത്. ഈ അവസ്ഥയിലുള്ളവർക്ക് എല്ലുകളുടെ രൂപീകരണത്തിൽ വ്യത്യാസമുണ്ടാകാം, എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടാം, അല്ലെങ്കിൽ ചില എല്ലുകൾ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയുമുണ്ടാകാം.‘ക്ലീഡോ’ (Cleido) എന്നാൽ കോളർബോൺ എന്നും ‘ക്രേനിയൽ’ (Cranial) എന്നാൽ തലയോട്ടി എന്നുമാണ് അർത്ഥം. അതിനാൽ തലയോട്ടി, കോളർബോൺ, പല്ലുകൾ എന്നിവയിലെ അസാധാരണത്വങ്ങളാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.ഗേറ്റൻ മാറ്ററാസോ ജനിച്ചത് കോളർബോൺ ഇല്ലാതെയാണ്. ഈ അവസ്ഥ അദ്ദേഹത്തിന്റെ ഉയരത്തെയും പല്ലുകളുടെ വളർച്ചയെയും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, തന്റെ അഭിനയ ജീവിതത്തിന് ഈ പ്രത്യേകതകൾ ഒരു മുതൽക്കൂട്ടായെന്നാണ് ഗേറ്റൻ കരുതുന്നത്. ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’ പരമ്പരയിൽ തന്റെ കഥാപാത്രമായ ഡസ്റ്റിന് ഈ രോഗാവസ്ഥ നൽകാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത് വളരെ യാഥാർത്ഥ്യബോധത്തോടെയാണെന്ന് അദ്ദേഹം പറയുന്നു.ALSO READ: മാനസിക സമ്മർദ്ദമുണ്ടോ? പരിഹാരമുണ്ടാക്കാം; ജോക്കർ സ്മൈൽ ഒന്ന് ട്രൈ ചെയ്യൂപല്ലുകളുടെ വളർച്ചയെക്കുറിച്ച് ഗേറ്റൻ പറയുന്നത് ഇപ്രകാരമാണ്:പല്ലുകൾ തനിയെ വരുന്നത് വരെ കാത്തിരിക്കുന്നത് ശരിയല്ല, കാരണം കൂടുതൽ വൈകിയാൽ പല്ലുകൾ താടിയെല്ലുമായി യോജിച്ചുപോകാൻ (fuse) സാധ്യതയുണ്ട്.ഇത്തരക്കാർക്ക് ശസ്ത്രക്രിയയിലൂടെയും പ്രത്യേക മെഡിക്കൽ ഉപകരണങ്ങളിലൂടെയും മാത്രമേ പല്ലുകളുടെ വളർച്ച സാധ്യമാകൂ.2020-ൽ നടന്ന ഒരു ശസ്ത്രക്രിയയിലൂടെ തന്റെ 14 അധിക പല്ലുകൾ (supernumerary teeth) നീക്കം ചെയ്തതായും മുതിർന്നവർക്കുണ്ടാകുന്ന 6പല്ലുകൾ പുറത്തുകൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അപൂർവ്വമായ ഈ ശാരീരിക അവസ്ഥയെക്കുറിച്ച് സമൂഹത്തിലും ഡോക്ടർമാർക്കിടയിലും കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഗേറ്റൻ ശ്രമിക്കുന്നത്. ശാരീരിക പരിമിതികൾക്ക് അപ്പുറം തനിക്ക് വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.The post തോളെല്ലുകളില്ലാത്ത ജീവിതം: ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’ താരത്തെ ബാധിച്ച രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം appeared first on Kairali News | Kairali News Live.