ശബരില സ്വർണ മോഷണക്കേസിൽ കോൺഗ്രസ് ബന്ധങ്ങളുടെ ചുരുളഴിയുമ്പോൾ എങ്ങനെയൊക്കെ തടിയൂരാമെന്നാണ് കോൺഗ്രസ് ശ്രമിക്കുന്ന്. എന്നാൽ നിരന്തരം എന്തൊക്കെയോ ആധികാരികമായി വിളിച്ച് പറഞ്ഞ് സ്ഥിരം വെട്ടിലാകുന്ന ബിആർഎം ഷഫീർ ഒരു പുതിയ കണ്ടുപിടിത്തവുമായി എത്തിയിരുക്കുകയാണ്. സോണിയ ഗാന്ധിക്ക് മാരക അസുഖമായിരുന്നുവെന്നും ഇതിനുള്ള പ്രതിവിധിയായി ശബരിമലയിൽ പൂജിച്ച ചരടുമായാണ് പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയതെന്നും അതാണ് കെട്ടിക്കൊടു‍ത്തതെന്നുമാണ് ഷഫീർ പറഞ്ഞത്. പറഞ്ഞ് കഴിയേണ്ട താമസം ഷഫീർ വീണ്ടും വെട്ടിലായി.തങ്ങൾക്കൊമന്നുമറിയില്ലെന്ന് പറഞ്ഞ് അടൂർ പ്രകാശും ആന്റോ ആന്റണിയും കൈകഴുകാൻ ശ്രമിക്കവെയാണ് ബിആർഎം ഷഫീർ ഇങ്ങനെയൊരു ബോംബ് പൊട്ടിച്ചത്. സോണിയ ഗാന്ധിക്ക് ചരട് കെട്ടി കൊടുക്കുമ്പോൾ പോറ്റിയുടെ പേരിൽ കേസുണ്ടോ എന്നതാണ് ബിആർഎം ഷെഫീറിൻ്റെ മറ്റൊരു വാദം. ഇങ്ങനെ പോയാൽ ഉണ്ണികൃഷ്ണൻ പോറ്റി അയ്യപ്പൻ്റെ ദൂതനാണെന്നുൾപ്പെടെ പറയാനും മടിക്കില്ല.Also read; മറ്റത്തൂരിലെ കൂറുമാറ്റം; ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രനെതിനെതിരെ തെളിവുകൾ പുറത്ത്തങ്ങൾക്ക് നേരെ വരുന്നതൊന്നും വിവാദങ്ങളല്ലെന്നതാണ് ഇതിൽ നിന്നും ബിആർഎം ഷഫീർ ഉൾപ്പെടെയുള്ള നേതാക്കൾ പിന്നെയും പിന്നെയും പറയുന്നതും. അല്ലെങ്കിലും കോൺഗ്രസിന് നേരെ വരുന്നതൊക്കെ സ്വാഭാവികമാണത്രേ. എന്തായാലും അന്വേഷണം കോൺഗ്രസിലേക്ക് എത്തുമ്പോൾ വിഡി സതീശൻ്റേയും മറ്റ് നേതാക്കളുടേയും പരിഭ്രാന്തിയിൽ നിന്നും പരവേശത്തിൽ നിന്നും ജനങ്ങൾക്ക് കാര്യങ്ങളൊക്കെ മനസിലാകുന്നുമുണ്ട്. The post ‘സോണിയ ഗാന്ധിക്ക് മാരക അസുഖമായിരുന്നു’ ബിആർഎം ഷഫീറിൻ്റെ കണ്ടു പിടിത്തത്തിൽ പിന്നേം പെട്ട് കോൺഗ്രസ് appeared first on Kairali News | Kairali News Live.