ഇന്‍സ്റ്റഗ്രാം വഴി പരിചയം; പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

Wait 5 sec.

അടൂര്‍ | പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ് അജീഷ് എസ് (23) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം കുട്ടിയെ കാണാനില്ലെന്ന വിവരം കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും കുട്ടിയെയും കരുവാറ്റ ഇ വി വായനശാലക്ക് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ വീടിനടുത്ത് വെച്ച് കുട്ടിയെ കണ്ട അജീഷ് പിന്നീട് ഇന്‍സ്റ്റഗ്രാം വഴി തുടര്‍ച്ചയായി മെസ്സേജുകള്‍ അയച്ചും ഫോണിലൂടെ നിരന്തരം വിളിച്ചും ബന്ധപ്പെട്ടു കൊണ്ടിരുന്നു. തുടര്‍ന്ന് പലതവണ കുട്ടിയെ വീട്ടുകാരറിയാതെ വിളിച്ചിറക്കി കൊണ്ടുപോവുകയും ചെയ്തിരുന്നു.അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐ. രാധാകൃഷ്ണന്‍, എ എസ് ഐമാരായ മഞ്ജുമോള്‍, വിനോദ്, അഭിലാഷ്, സി പി ഒ. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.