സഹപാഠികളില്‍ നിന്നും റാഗിങും കോളജ് പ്രൊഫസറില്‍ നിന്നും ലൈംഗിക പീഡനവും; ചികിത്സയിലായിരുന്നബിരുദ വിദ്യാര്‍ഥിനി മരിച്ചു

Wait 5 sec.

ഷിംല |  ഹിമാചല്‍ പ്രദേശില്‍ കോളജ് ക്യാമ്പസില്‍ ലൈംഗികാതിക്രമത്തിനും റാഗിങിനും ഇരയായ പെണ്‍കുട്ടി മരിച്ചു. ധരംശാലയിലെ സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന 19 കാരിയാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും കോളജിലെ പ്രൊഫസര്‍ക്കുമെതിരെ റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഡിസംബര്‍ 26നാണ് വിദ്യാര്‍ഥിനി മരിച്ചത്.മരിക്കുന്നതിന് മുമ്പ് തനിക്ക് കോളജില്‍ നേരിടേണ്ടി വന്ന പീഡനം വിശദീകരിക്കുന്ന ഒരു വിഡിയോ പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍, സെപ്റ്റംബര്‍ 18 ന് ഹര്‍ഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാര്‍ഥിനികള്‍ തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിന് പുറമെ കോളജിലെ പ്രൊഫസര്‍ പെണ്‍കുട്ടിയെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയുമായി കുടുംബം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായിരുന്നു. ഡിഎംസിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 26നാണ് പെണ്‍കുട്ടിയുടെ മരണം. ഡിസംബര്‍ 20 ന് പോലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടിുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു.