സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ) 12ാം ക്ലാസ്സ് പരീക്ഷകൾ അടുത്തമാസം 17ന് ആരംഭിക്കാനിരിക്കെ നിയമപഠനം എളുപ്പക്കമാനുള്ള മാർഗ നിർദേശങ്ങൾ പുറത്തുവിട്ട് ബോർഡ് അധികൃതർ.നിയമപഠന പരീക്ഷ എളുപ്പമാണെന്നാണ് വിദ്യാർഥികൾ പലപ്പോഴും ധരിച്ചിരിക്കുന്നത്. എന്നാൽ, നിയമ പഠനത്തെ സംബന്ധിച്ച് നല്ല ധാരണയുണ്ടെങ്കിൽ മാത്രമേ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരമെഴുതാനാകു.പരീക്ഷ അടുക്കുമ്പോൾ, മികച്ച സ്‌കോർ നേടുന്നതിന് വലിയ തയ്യാറെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. പരീക്ഷ എളുപ്പമാക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം.സിലബസ് ശരിയായി മനസ്സിലാക്കുകനിയമപഠനം വിശാലമായ ലോകമാണ്. എന്നാൽ, അത് യുക്തിസഹവും രസകരവുമാണ്.ഇന്ത്യൻ ഭരണഘടന, ജുഡീഷ്യറി, മനുഷ്യാവകാശങ്ങൾ, നിയമ സേവനങ്ങൾ, നിയമ പ്രൊഫഷൻ തുടങ്ങിയ പ്രധാന യൂനിറ്റുകൾക്ക് മുൻഗണന നൽകണം.മനഃപാഠമാക്കാതെ കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കി പഠിച്ചാൽ ഉത്തരം എഴുതാൻ എളുപ്പമായിരിക്കും.സി ബി എസ് ഇ സാമ്പിൾ പേപ്പർ പരിശീലിക്കുകപഴയ ചോദ്യപേപ്പർ ചെയ്ത് പരിശീലിക്കുന്നത് വളരെ ഉചിതമാണ്. സമയത്തിനുള്ളിൽ ഉത്തരമെഴുതാൻ ഇത് സഹായിക്കും.കൂടുതൽ സ്‌കോർ നേടാൻവ്യക്തമായ നിർവചനത്തോടെ ഉത്തരം ആരംഭിക്കണം.ഖണ്ഡികകളില്ലാതെ പോയിന്റുകളാക്കി എഴുതണം.മൗലികാവകാശങ്ങൾ, പൊതുതാത്പര്യ ഹരജി, ജുഡീഷ്യറി, ലോക് അദാലത്ത് തുടങ്ങിയ നിയമപരമായ പദങ്ങൾക്ക് അടിവരയിടുക.ഉത്തരങ്ങൾക്ക് ഉദാഹരണങ്ങൾ ഉപയോഗിക്കുക.ഭാഷ ലളിതവും വൃത്തിയുള്ളതുമായിരിക്കുക.എല്ലാം ഓർമയില്ലെങ്കിലും ഉദാഹരണങ്ങൾ ഉപയോഗിച്ച് ശരിയായ പോയിന്റുകൾ എഴുതുന്നത് നല്ല മാർക്ക് നേടാൻ സഹായിക്കും.കുറിപ്പുകൾ തയ്യാറാക്കുകഭരണഘടനയിലെ ആർട്ടിക്കിളുകൾ, കോടതികളുടെ പ്രവർത്തനങ്ങൾ, അവകാശങ്ങളും കടമകളും, പ്രധാനപ്പെട്ട നിയമ നിബന്ധനകൾ എന്നിവക്കായി ചെറിയ കുറിപ്പുകൾ തയ്യാറാക്കുക.പരീക്ഷകൾക്ക് മുമ്പ് ഈ കുറിപ്പുകൾ പതിവായി പഠിക്കുകഅവതരണം പ്രധാനമാണ്നല്ല കൈയക്ഷരം, ഉചിതമായ അകലം, വൃത്തിയുള്ള ഡയഗ്രമുകൾ എന്നിവ നല്ല മതിപ്പുണ്ടാക്കും.സി ബി എസ് ഇ നിയമ പഠന സാമ്പിൾ പേപ്പർ വെബ്സൈറ്റിൽ ലഭ്യമാണ്.